തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തി റോഡ് വികസനത്തിനും അടിസ്ഥാന തൊഴില്‍ മേഖലയ്ക്കും കൂടുതല്‍ തുക അനുവദിച്ചുള്ള ആദ്യ ബജറ്റ് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിനായി ആദ്യഘട്ടം അഞ്ച് കോടി രൂപ വകയിരുത്തി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. റോഡ് പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി, വിഴിഞ്ഞം പദ്ധതിക്ക് 180 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.
കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി, കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി, സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി, മലയാരോ വികസന പദ്ധതിക്ക് ആദ്യ ഘട്ടമായി അഞ്ച് കോടി, കോട്ടയം ടൂറിസ്റ്റ് ഹൈവേയ്ക്ക് അഞ്ച് കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യു ടവര്‍, പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം, തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി, വള്ളുവനാട് വികസന അതോറിറ്റി, ചേര്‍ത്തല-മണ്ണുത്തി ദേശീയപാത മാതൃകാ റോഡ്, ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി, പാല, പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി, തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം, തലസ്ഥാനനഗര വികസനത്തിന് 30 കോടി, മഞ്ചേരി, മമ്പുറം എന്നിവിടങ്ങളില്‍ റിങ് റോഡുകള്‍ക്ക് 10 കോടി, അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി, ഹില്‍ ഹൈവേക്ക് അഞ്ച് കോടി എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളും പദ്ധതി വിഹിതവും. റോഡ്,റെയില്‍, തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ചുകൊണ്ടുകൊണ്ടുള്ള ബൃഹത് പദ്ധതിയായി കോട്ടയത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, സാമ്പത്തികം