കൊച്ചി: സി.പി.എം നേതാവ് എം.വി ജയരാജന് പുതിയ കുറ്റപത്രം നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതിവിധിയെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ചില പ്രയോഗങ്ങളാണ് ജയരാജന്റെ പേരില്‍ കേസെടുക്കുവാന്‍ കാരണമായത്. ജഡ്‌ജിമാര്‍ക്കെതിരെ വിവാദമായ “ശുംഭന്‍” പരാമര്‍ശം നടത്തിയതിനാണ് കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. കോടതിയില്‍ തെളിവായി ഹജരാക്കിയ പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജയരാജന്റെ ഹര്‍ജി തള്ളുകയായിരുന്നു. കോടതികള്‍ക്കെതിരെ നിര്‍ഭയം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനു ഭയക്കണമെന്നും കോടതി ചോദിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, വിവാദം