ജഡ്ജിമാരെ നിയമിക്കുവാനായി കേരള ഹൈക്കോടതി നടത്തിയ പരീക്ഷയില്‍ മോഡറേഷന്‍ നല്‍കിയത് ഗൌരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. പരാതിക്കാര്‍ക്ക് തുടര്‍ നടപടി കള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാലാഴ്ച ക്കുള്ളില്‍ ഇതിനായുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2007-ല്‍ നടത്തിയ പരീക്ഷയില്‍ 20 മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയെന്നും, ഇതു മൂലം അനര്‍ഹരായവര്‍ ജഡ്ജിമാരുടെ പട്ടികയില്‍ കടന്നു കൂടിയെന്നും ഇത് പരാതിക്കാരായ പലര്‍ക്കും അവസരം നഷ്ടപ്പെ ടുത്തുവാന്‍ ഇടയാക്കിയെന്നും പരാതിയില്‍ ചൂണ്ടി ക്കാട്ടിയിരുന്നു. കേസിന്റെ ഗൌരവം കണക്കിലെടുത്ത്, എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.