കൊച്ചി: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തു ജോലി ചെയ്യുന്നവരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഇത്തരത്തിലുള്ളവരെ പിരിച്ചു വിട്ട് പകരം പുതിയ നിയമനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരക്കാര്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ അടക്കം ഉള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ മാത്രം സര്‍വ്വീസില്‍ തുടരുന്നത് അപലപനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗള്‍ഫില്‍ നേഴ്സായി ജോലി ചെയ്യുന്ന ഒരു സ്ത്രീ തന്റെ അവധി നീട്ടിക്കിട്ടുവാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് നിരസിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.