എറണാകുളം : സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെയും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധപ്പെടു ത്തുന്നതോടെ മെഡിക്കല്‍ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന പ്രക്രിയ സുതാര്യമാവും. തെറ്റായ മാര്‍ക്കുകള്‍ കാണിച്ചു കൃത്രിമമായി മെഡിക്കല്‍ പ്രവേശനം നേടുന്ന സംഭവങ്ങള്‍ വ്യാപകമാണ് എന്ന് പരാതിക്കാരി പറയുന്നു. മാര്‍ക്കുകള്‍ വെളിപ്പെടുത്തണം എന്ന് താന്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെ ട്ടിരുന്നുവെങ്കിലും തന്റെ ആവശ്യം മാനേജ്മെന്റുകള്‍ നിരസിക്കു കയായിരുന്നു എന്നും പരാതിക്കാരി അറിയിച്ചു.
മാനേജ്മെന്റുകള്‍ മെഡിക്കല്‍ പ്രവേശന യോഗ്യതാ നിര്‍ണ്ണയ പ്രക്രിയ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് പരാതിക്കാരി ആരോപിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ നടക്കേണ്ട ഈ പ്രക്രിയ നീതിപൂര്‍വം നടത്തേണ്ട ബാദ്ധ്യത മാനേജ്മെന്റു കള്‍ക്കുണ്ട്. മാര്‍ക്ക് ലിസ്റ്റ് വെളിപ്പെടുത്താന്‍ തയ്യാറാവാത്തത് തന്റെ ഭരണഘടനാ പരമായ മൌലികാവ കാശത്തിന്റെ ലംഖനമാണ് എന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, തട്ടിപ്പ്, വിദ്യാഭ്യാസം, വിവാദം, വൈദ്യശാസ്ത്രം