Wednesday, September 22nd, 2010

വൈകല്യങ്ങള്‍ തടസമായില്ല; ഷാജിക്ക് മികവുറ്റ വിജയം

tn-seema-shaji-epathram

പൊന്നറ നഗറിലെ 116 റാം നമ്പര്‍ വീട്ടില്‍ നിറഞ്ഞ ചിരിയുമായി ഡോ. ടി. എന്‍. സീമ ടീച്ചര്‍ എം. പി. എത്തി. കാര്യമറിയാതെ പകച്ചു നിന്ന ഷാജിയുടെ കൈ പിടിച്ചു കുലുക്കി ടീച്ചര്‍ അറിയിച്ചത് ഷാജിയുടെ മികച്ച എസ്. എസ്. എല്‍. സി. എ. ലെവല്‍ പരീക്ഷാ ഫലമാണ് . ഓല മേഞ്ഞ കുടിലില്‍ സന്തോഷത്തിന്റെ ആര്‍പ്പു വിളി. തുടര്‍ പഠനത്തിന് പിന്തുണയറിയിച്ച് ടീച്ചര്‍ മടങ്ങുമ്പോഴും ഷാജിയുടെ അമ്പരപ്പു മാറിയിരുന്നില്ല.

ഫോര്‍ട്ടു ഹൈസ്ക്കൂളിലെ അവധി ദിനങ്ങളെ സജീവമാക്കുന്നത് സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പത്താം തരം  തത്തുല്യം എ  ലെവല്‍ ക്ലാസുകളാണ്. വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തി യാക്കാനാകാത്ത ഒരു പാടു പേര്‍ പ്രായഭേദമേന്യേ  ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ പത്തു മാസങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെ ക്ലാസിലെത്തുന്ന ഒരു ചെറുപ്പക്കാരനുണ്ട്. പോളിയോ തളര്‍ത്തിയ ശരീരമെങ്കിലും തന്റെ മൂന്നു ചക്രങ്ങളുള്ള സൈക്കിളില്‍ വള്ളക്കടവി നടുത്തുള്ള വീട്ടില്‍ നിന്നും ആവശത കള്‍ക്കവധി നല്‍കി ഷാജി ക്ലാസിലെത്തുന്നു. പോളിയോ സമ്മാനിച്ച വിഷമതകള്‍ക്കു പുറമേ തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍; ഇതിനിടയില്‍ എവിടെയോ മുടങ്ങിപ്പോയ പഠനം.

1996 ല്‍ ഫോര്‍ട്ട് ഹൈസ്ക്കൂളില്‍ എസ്. എസ്. എല്‍. സി. ക്കു പഠിക്കുമ്പോഴാണ് ഷാജിയുടെ അമ്മ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അതോടെ പഠനം മുടങ്ങി. തെങ്ങു കയറ്റ ക്കാരനായിരുന്ന അച്ഛന്റെ വരുമാനം കൊണ്ട് പഠന ചിലവ്‌ നടക്കുമാ യിരുന്നില്ല. അതോടെ പഠനം വഴി മുട്ടി.

എസ്. എസ്. എല്‍. സി. വിജയി ക്കണമെന്ന ഉറച്ച ആഗ്രഹമാണ് ഷാജിയെ തത്തുല്യം ക്ലാസിലെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട തത്തുല്യം പരീക്ഷാ ഫലം ഷാജിക്ക് തികഞ്ഞ  സന്തോഷവും അഭിമാനവുമാണ് സമ്മാനിച്ചത്. മുന്നൂറ്റി മുപ്പത്തിയാറു മാര്‍ക്കു നേടി ഷാജി മാതൃകയായി. പ്ലസ് റ്റു വിനു ചേരണമെന്നാണ് ഷാജിയുടെ ആഗ്രഹം. അങ്ങനെ ഒരു സര്‍ക്കാര്‍ ഉദ്യോഗവും ഷാജി സ്വപ്നം കാണുന്നു. പരിശ്രമവും അധ്യാപകരുടെയും കൂട്ടുകാരുടേയും പിന്തുണയുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന്  ഷാജി പറഞ്ഞു.

എ ലെവല്‍ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ രതീഷ് വെണ്‍പാലവട്ടവും സീമ ടീച്ചര്‍ക്കൊപ്പം  ഉണ്ടായിരുന്നു.

- ജെ.എസ്.

(അയച്ചു തന്നത് : കെ. ജി. സൂരജ്‌)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine