കൊച്ചി: വിസാചട്ടങ്ങള്‍ ലംഘിച്ച് കോഴിക്കോട് താമസിക്കുന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നഥാനിനെ നാടുകടത്തുവാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. നേരത്തെ സൂസനെതിരെ സിങ്കിള്‍ ബെഞ്ച് ഉത്തവരവുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ട് സൂസന്‍ നഥാന്‍ സമര്‍പ്പിച്ച അപ്പീല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്ര മേനൊന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഇന്റലിജെന്‍സ് ബ്യൂറോയും, സ്പെഷ്യല്‍ ബ്രാഞ്ചും സൂസനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് അവിശ്വസിക്കാന്‍ കാരണമില്ലെന്നും നാടുകടത്തുവാനുള്ള ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വിലയിരുത്തി. വിസയുമായി ബന്ധപ്പെട്ട് യാത്രോദ്ദേശ്യങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാലിയേറ്റീവ് മെഡിസിന്‍ രംഗത്ത് സേവനത്തിനെന്നു താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിസാചട്ടങ്ങള്‍ ലംഘിച്ച സൂസന്‍ ഇന്ത്യവിട്ടു പോകണമെന്ന് നേരത്തെ കോഴിക്കോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഇവര്‍ അദര്‍ ബുക്സ് എന്ന പ്രസാദകരുമായി ബന്ധപ്പെട്ട് ‘ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍’ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പായ ‘ഇസ്രയേല്‍-ആത്മവഞ്ചനയുടെ പുരാവൃത്തം‘ എന്ന പുസ്തകം കുറച്ചു നാള്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു. 2009-ല്‍ സൂസന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ വന്നിരിക്കുന്നത് ഇസ്രയേലി പാസ്പോര്‍ട്ടിലാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, കോടതി, വിവാദം, സാഹിത്യം, സ്ത്രീ