
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, വിവാദം
തിരുവനന്തപുരം: ഡി. ജി. പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വെളിപെടുത്തി. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ബി. ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി ആവശ്യപെട്ടത് പ്രകാരം പോലീസിലെ ക്രിമിനല്‍ കേസ് പ്രതികളുടെ ലിസ്റ്റ് പുറത്തു വിട്ടത്. ഇത് കൂടാതെ സംസ്ഥാനത്തെ 36 പൊലീസുകാര്‍ സി. ബി. ഐ. അന്വേഷണം നേരിടുന്നുണ്ടെന്നും ഡി. ജി. പി. കോടതിയെ അറിയിച്ചു. ക്രിമിനല്‍ പ്രതികളായ കണക്കില്‍ ജില്ല അടിസ്ഥാനത്തില്‍ തിരുവനന്തരപുരമാണ് മുന്നില്‍.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള ഹൈക്കോടതി, പോലീസ്, പോലീസ് അതിക്രമം
കൊച്ചി: കണ്ണൂരിലെ എന്‍. ഡി. എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരന്‍ എന്നിവരെ അറസ്റ്റു ചെയ്യാന്‍ ഹൈക്കോടതി സി. ബി. ഐക്ക് അനുമതി നല്‍കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള ഹൈക്കോടതി, കോടതി
കൊച്ചി : നീരൊഴുക്ക് നിലച്ച് മലിനമായി കിടക്കുന്ന പമ്പ ശബരിമലയിലെ വിഷു ഉത്സവത്തിനു മുന്‍പ് ശുദ്ധീകരിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഇന്നു മുതല് തന്നെ പ്രവര്‍ത്തനം തുടങ്ങി 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
വേനല്‍ ഇനിയും കടുത്താല്‍ നീരൊഴുക്ക് പൂര്‍ണമായി നിലയ്ക്കുമെന്നതിനാല്‍ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉടന്‍ നീക്കണം. സാധാരണ കുന്നാര്‍ ഡാം തുറന്നുവിട്ടു ഈ പ്രശ്നം ഒഴിവാക്കാന്‍ ചെയ്യാര്‍ എന്നാല്‍ അത് മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ വിഷു ഉത്സവത്തിനും മണ്ഡല മകരവിളക്കു കാലത്തും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരണമെന്നും കോടതി.
സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലും ക്രമീകരണങ്ങളൊരുക്കണം. പൊലീസിന്‍റെയും ഫോറസ്റ്റിന്‍റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശം.
- ലിജി അരുണ്‍
വായിക്കുക: കേരള ഹൈക്കോടതി, പരിസ്ഥിതി, മതം, സാമൂഹ്യക്ഷേമം
- ലിജി അരുണ്‍
വായിക്കുക: കേരള ഹൈക്കോടതി, കോടതി, വിവാദം, സാഹിത്യം, സ്ത്രീ