കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ തൊടുപുഴ കോടതിയില്‍ പോലീസ് മര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് സി. പി. എം നേതാവും മുന്‍ ജില്ലാസെക്രട്ടറിയുമായ എം. എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിയുടെ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തില്‍ എം. എം.മണി നടത്തിയ പരാമര്‍ശങ്ങള്‍ പരിഷ്കൃത സമൂഹത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും. മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മണിക്കെതിരെ കേസെടുക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
മെയ് 25നു തൊടുപുഴക്കടുത്ത് നടന്ന ഒരു യോഗത്തില്‍ മൂന്നു പേരെ കൊന്നത് സംബന്ധിച്ച് മണി നടത്തിയ തുറന്നു പറച്ചില്‍ ആണ് വിവാദമായത്. ഇതേ തുടര്‍ന്ന് പോലീസ് മണിക്കെതിരെ കേസെടുക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, വിവാദം