തിരുവനന്തപുരം: യു. ഡി. എഫ്. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അതിനെതിരെ എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും യോജിച്ച് പ്രവ്ര്ത്തിക്കുവാന്‍ തീരുമാനിച്ചതായും എന്‍. എസ്. എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതു സംബന്ധിച്ച് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. വര്‍ഷങ്ങളായി ഇരു സംഘടനകളും തമ്മില്‍ അകല്‍ച്ചയും തെറ്റിദ്ധാരണയും നിലനിന്നിരുന്നു. ഇത് അവസാനിച്ചതായി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഭൂരിപക്ഷ സമുദായത്തിന്റെ വളര്‍ച്ചക്കു വേണ്ടി ഇരു സംഘടനകളും ഒന്നിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീതി നിഷേധം തുടര്‍ന്നാല്‍ വേണ്ടിവന്നാല്‍ സമരമുഖത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ ഭീഷണിയുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കീഴ്പ്പ്പെടുകയാണെന്നും ഈ നിലക്ക് പോയാല്‍ സെക്രട്ടേറിയേറ്റ് മലപ്പുറത്തേക്ക് മാറ്റേണ്ടിവരുമെന്നും 35 സ്കൂളുകളൂടെ കാര്യത്തില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനത്തെ ചൊവ്വാഴ്ച തിരുത്തിയ മുഖ്യമന്ത്രി ഇന്നലെ ഉരുണ്ടു കളിക്കേണ്ടി വന്നത് സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സുകുമാരന്‍ നായര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും ലീഗിന്റെ ജാതി രാഷ്ടീയമാണ് എന്‍. എസ്. എസിനേയും എസ്. എന്‍. ഡി. പിയെയും ഒന്നിപ്പിക്കുന്നതെന്നും യോജിക്കാവുന്ന മേഘലകളില്‍ ഇരു സംഘടനകളും യോജിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ധനമന്ത്രി അറിയാതെയും യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യാതെയുമാണ് 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലിം സമുദായാംഗങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് എടുത്ത തീരുമാനമാണ് എന്‍. എസ്. എസിനേയും എസ്. എന്‍. ഡി. പിയേയും ചൊടിപ്പിച്ചത്
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം