തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ് മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ് സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന് പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, പരിസ്ഥിതി, പോലീസ് അതിക്രമം, മനുഷ്യാവകാശം