മലപ്പുറം:മുസ്ലീം ലീഗിന്‍റെ സെക്രട്ടറിയായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ നൂറു കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ചീഫ് ജുഡീഷഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. 23 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പേരെ കോടതി വെറുതെ വിട്ടു. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് റജീന ചാനലിന് നല്‍കിയ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞെത്തിയത്.
































