പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്ത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കും: പിണറായി വിജയന്‍

August 13th, 2011

കണ്ണൂര്‍ : വി എസ് അച്യുതാനന്ദനെതിരായി സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും എന്നാല്‍ പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ പുറത്തേക്ക്‌ ആരോ ചോര്‍ത്തി നല്‍കുന്നുണ്ട് എന്നും ഇത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്നും, അത് കിട്ടുന്നത് മാധ്യമങ്ങളുടെ മാത്രം മിടുക്കുകൊണ്ടല്ലെന്നും, എന്നാല്‍ പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്നും പിണറായി പറഞ്ഞു. വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നത് ആരെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിണറായി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

July 15th, 2011

kerala-police-lathi-charge-epathram

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. തലസ്ഥാനത്ത് സി. എസ്. ഐ. സഭാ ആസ്ഥാനമായ പാളയം എല്‍. എം. എസ്. വളപ്പില്‍ വെച്ച് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായത്‌. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനു തലവരിപ്പണം നല്‍കിയ രക്ഷിതാവ് പരാതി നല്‍കാനായി രാവിലെ ബിഷപ്പ് ഹൗസിലെത്തി. പരാതി നല്‍കിയ ശേഷം തിരികെ വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എഷ്യാനെറ്റ് ന്യൂസ് സംഘത്തെ സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യാവിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ. റസലിയന്‍, എ. ആര്‍. ക്യാമ്പിലെ ജോണ്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. സാമുവല്‍, ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി എഡ്വിന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബിഷപ്പ് ഹൗസിലെത്തി. അക്രമികളെ പിടികൂടണമെന്നും ടേപ്പ് തിരികെ നല്‍കണ മെന്നുമാവശ്യപ്പെട്ടു പ്രതിഷേധ സമരം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലാത്തി വീശിയപ്പോഴാണ് മാര്‍ഷലിന്റെ തലയ്ക്കു പരിക്കേറ്റത്. ഇതില്‍ പ്രതിഷേധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസ് കവാടം ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ഐ. ജി. കെ. പത്മകുമാര്‍ സംഭവ സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മര്‍ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്തതായും ടേപ്പ് ഉടന്‍ വീണ്ടെടുത്തു നല്‍കുമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അവിടെ നിന്ന് പിരിഞ്ഞ് നിയമ സഭയിലേയ്ക്കു മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലിസ് തടഞ്ഞതിനെ ത്തുടര്‍ന്ന് നിയമ സഭാ റോഡില്‍ മൂന്നു മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.

കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ. പി. സി. സി. വക്താവ് എം. എം. ഹസന്‍, പി. ടി. തോമസ് എം. പി., പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എം. എല്‍. എ. മാരായ പി. സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശിവദാസന്‍ നായര്‍, വി. ഡി. സതീശന്‍, ടി. എന്‍. പ്രതാപന്‍, ജോസഫ് വാഴയ്ക്കന്‍, എം. എല്‍. എ. മാരായ വി. ശിവന്‍കുട്ടി, ഇ. പി. ജയരാജന്‍, വി. എസ്. സുനില്‍കുമാര്‍, ടി. വി. രാജേഷ്, പി. ശ്രീരാമകൃഷ്ണന്‍, ആര്‍. രാജേഷ് എന്നിവരും രാഷ്ട്രീയ പാര്‍ട്ടികളും യുവജന – വിദ്യാര്‍ഥി സംഘടനകളും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സ്ഥലത്തെത്തിയിരുന്നു.

-

വായിക്കുക: , , , ,

1 അഭിപ്രായം »

അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ്

June 16th, 2011

athirapally-waterfall-epathram

‌ ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന  സംസ്‌ഥാനങ്ങള്‍ക്ക്  ‘ഗ്രീന്‍ ബോണസ്‌’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. കെ. മുനീര്‍ ഇന്ത്യാ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

May 22nd, 2011

കോഴിക്കോട്‌: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുസ്ലീം ലീഗിന്റെ നാല് മന്ത്രിമാരില്‍ എം. കെ. മുനീറും കൂടി ഉള്‍പെട്ടതോടെ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം എം. കെ മുനീര്‍ ഒഴിഞ്ഞു. വിവാദമായ ഐസ്ക്രീം പാര്‍ലര്‍ കേസിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതോടെയാണ് മുനീറും മുസ്ലീം ലീഗിലെ തന്നെ കുഞ്ഞാലികുട്ടി വിഭാഗവും തമ്മില്‍ ശീതയുദ്ധം തുടങ്ങിയത്. മുനീറിന് സീറ്റ്‌ നല്‍കേണ്ടതില്ല എന്ന് വരെ എത്തിനിന്ന തര്‍ക്കമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കുന്നതോടെ വിരാമാമിടുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. പൊതുവേ ജനപ്രിയനും ആദര്‍ശവാനുമായ മുനീറിന് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്‌ വന്നേക്കും എന്ന സൂചന പാര്‍ട്ടി നേതൃത്വത്തിനു കിട്ടിയിരുന്നു. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേര്‍ന്നതിനാലാണ് ഇന്ത്യാവിഷന്‍ വിടുന്നതെന്നും മുസ്ലീം ലീഗില്‍ നിന്നും ജയിച്ചു വന്ന 20 എം. എല്‍. എ മാരും മന്ത്രിമാരാകാന്‍ യോഗ്യരാനെന്നും എം. കെ. മുനീര്‍ വ്യക്തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ ബ്രിട്ടാസ്‌ കുത്തക മാധ്യമത്തിലേക്ക്?

May 4th, 2011

john-brittas-epathram

തിരുവനന്തപുരം : കൈരളി ടി. വി. യില്‍ നിന്നും രാജി വെച്ച ജോണ്‍ ബ്രിട്ടാസ്‌ മാധ്യമ കുത്തക രാജാവ്‌ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്‌ ചാനലില്‍ ചേര്‍ന്നു എന്ന് സൂചന. ഇതോടെ രാജി താല്‍ക്കാലികം ആണെന്നും അധികം വൈകാതെ തന്നെ ബ്രിട്ടാസ്‌ കൈരളി ചാനലിലേക്ക് തിരിച്ചു വരും എന്നുമുള്ള കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മുട്ടിയുടെയും സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും പ്രസ്താവനകള്‍ അസ്ഥാനത്തായി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

16 of 1810151617»|

« Previous Page« Previous « വാസു പ്രദീപ് അന്തരിച്ചു
Next »Next Page » അഭിമുഖം : വൈശാഖന്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine