കോഴിക്കോട്: മലയാളി പ്രേക്ഷക ലോകത്തിനു നൂതന ദൃശ്യ വിരുന്നൊരുക്കി സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈ. ലിമിറ്റഡിന്റെ ദര്‍ശന ചാനല്‍ ടെസ്റ്റ് റണ്ണിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കോഴിക്കോട്ടെ നടക്കാവ് ഓഫീസില്‍ നിന്നുള്ള വിഷ്വലോടു കൂടിയ പരീക്ഷണ സംപ്രേഷണ ത്തിനു ദര്‍ശന തുടക്കമിട്ടത്.
ടെലി വിഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യകളോടെയും പൂര്‍ണ സജ്ജീകരണങ്ങളോടെയും മലബാറില്‍ നിന്നാരംഭിക്കുന്ന ആദ്യ മലയാളം ചാനല്‍ കൂടിയാണ് ദര്‍ശന.
കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ഉള്‍കൊള്ളുന്ന ഈ ചാനലിന്‍റെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. ഇസ്മയില്‍ കുഞ്ഞു ഹാജി (മാനേജിങ് ഡയറക്റ്റര്‍), സിദ്ദിഖ് ഫൈസി (ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍) തുടങ്ങിയവരാണ് മറ്റു മുഖ്യ ഭാരവാഹികള്‍.
വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനുള്ള അനുവാദമാണിപ്പോള്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ദര്‍ശനക്ക് നല്‍കിയിരിക്കുന്നത്.
എന്നാല്‍ കേവല വിനോദങ്ങള്‍ക്കപ്പുറം ധാര്‍മിക – സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചുള്ള വിനോദ – വിജ്ഞാന പരിപാടികളാണ് ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതോടൊപ്പം വാര്‍ത്തേതര ചാനലായി ഇപ്പോള്‍ സംപ്രേഷണം ആരംഭിക്കുന്നുണ്ടെങ്കിലും വാര്‍ത്താ വിഭാഗത്തിലേക്കും ചാനല്‍ വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും അണിയറയില്‍ തുടരുന്നുണ്ട്. വൈകാതെ ഈ വര്‍ഷാവസാനത്തോടെ തന്നെ ദര്‍ശനയെ വാര്‍ത്താ ചാനലാക്കി മാറ്റാനും കഴിയുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് അറിയിച്ചു.
ഇന്ത്യയിലും ഗള്‍ഫ്, മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍. നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത്.
Downlink Details: Satelite – INSAT 2E, Frequency: 3656 MHz, Symbol Rate: 13330, Polarization-VERTICAL, FEC – 7/8, Beam-Wide beam, Extent upto Middle East.
ചാനല്‍ ടൂണ്‍ ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.darshana.tv, 0495-2762396, 4040578 (Kerala), 09711449098 (Delhi), 00971 506334952 (Middle East).
– അയച്ചു തന്നത് : ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍