തിരുവനന്തപുരം : കൈരളി ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലെ വിജയികളായ തങ്ങള്‍ക്കു സമ്മാനം നല്‍കിയില്ല എന്ന് ആരോപിച്ച് ഒരു അന്ധ കുടുംബം നടത്തിയ പത്ര സമ്മേളനം സത്യം ഭാഗികമായി മറച്ചു വെച്ച് കൊണ്ടായിരുന്നു എന്ന് ചാനല്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. സമ്മാനമായി തങ്ങള്‍ക്ക് വീടിനു പകരം വീടിന്റെ വില പണമായി തരണം എന്നുമുള്ള ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പത്ര സമ്മേളനം നടത്തുകയും ചാനലിനും പരിപാടിയുടെ സ്പോണ്‍സര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് എന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
വീട് സമ്മാനമായി നല്‍കുമ്പോള്‍ സമ്മാന ജേതാവ് രെജിസ്ട്രേഷന്‍ ചിലവുകളും നികുതിയും മറ്റും സര്‍ക്കാരിലേക്ക് അടയ്ക്കണം എന്നാണ് നിയമം. എന്നാല്‍ ഇതിനുള്ള പണം തങ്ങളുടെ കയ്യില്‍ ഇല്ലെന്ന കാരണത്താലാണ് ഇവര്‍ സമ്മാനം പണമായിട്ടു നല്‍കണം എന്നാവശ്യപ്പെട്ടത് എന്നും വെബ്സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.
ചാനലിനെതിരെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഈ അന്ധ കുടുംബത്തിന്റെ ദുരവസ്ഥയെ മുതലെടുത്ത് നടത്തിയ കുപ്രചരണമായിരുന്നു ഈ വിവാദത്തിന്റെ അടിസ്ഥാനം. ഇതിനെതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.
പ്രസ്താവന ഇവിടെ വായിക്കുക.