ബെര്‍ലിന്‍ : മാരകമായ ഇ-കോളി ബാക്ടീരിയ ബാധ മൂലം ജര്‍മ്മനിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. അവസാനമായി 84 കാരിയായ ഒരു സ്ത്രീയാണ് അണുബാധയെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകള്‍ മൂലം മരണമടഞ്ഞത്. സ്പെയിനില്‍ നിന്നും വന്ന വെള്ളരിയ്ക്ക വഴിയാണ് രോഗം ജര്‍മ്മനിയില്‍ എത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പരിശോധിച്ച സാമ്പിളുകളില്‍ വെറും മൂന്ന് വെള്ളരികളില്‍ മാത്രമേ ആണ് ബാധ കണ്ടെത്തിയുള്ളൂ. ഇവ തന്നെ ഒരു പകര്‍ച്ച വ്യാധി ഉണ്ടാക്കാന്‍ തക്ക ശേഷി ഉള്ളതും ആയിരുന്നില്ല എന്നത് ശാസ്ത്രജ്ഞരെ കുഴക്കി.
നൂറു കണക്കിന് വ്യത്യസ്ത തരാം ഇ-കോളി ബാക്ടീരിയകള്‍ അന്തരീക്ഷത്തില്‍ ഉണ്ട്. മനുഷ്യ ശരീരത്തിലും ഇവ സ്വാഭാവികമായി ഉണ്ടാവും. എന്നാല്‍ ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമേ അപകടകാരികള്‍ ആവുന്നുള്ളൂ. തെറ്റായ വള പ്രയോഗം മൂലം ഈ ബാക്ടീരിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ കടന്നു കൂടിയിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.
വ്യക്തമായ രൂപം ലഭിക്കാത്ത സാഹചര്യത്തില്‍ വെള്ളരിക്ക, തക്കാളി മറ്റു പച്ചിലകള്‍ എന്നിവ വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജര്‍മ്മനി, ദുരന്തം, വൈദ്യശാസ്ത്രം