Friday, June 10th, 2011

വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു

mf-husain-epathram

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്‌. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.

1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര്‌ മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്‌. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ്‌ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കി.

1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന്‌ ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം  ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ്‌ സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന്‌ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine