ന്യൂയോര്‍ക്ക് : സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചു കയറിയ ക്രാക്കര്‍മാര്‍ 2 ലക്ഷത്തോളം ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍ കരസ്ഥമാക്കി. വടക്കേ അമേരിക്കയിലെ ഇടപാടുകാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടത്. വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട ഇടപാടുകാരെ തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ് എന്ന് ബാങ്ക് അറിയിച്ചു. പേര്, അക്കൌണ്ട് നമ്പര്‍, ഈമെയില്‍ വിലാസം എന്നീ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. സാധാരണ നിലയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല ആക്രമിക്കപ്പെട്ട വിവരം കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന ദിവസം, ക്രെഡിറ്റ് കാര്‍ഡ് സെക്യൂരിറ്റി നമ്പര്‍ മുതലായ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, സാമ്പത്തികം