Saturday, June 26th, 2010

സ്പെയിന്‍ കുതിക്കുന്നു

fifa-logo-epathramജൊഹാനസ്ബര്‍ഗ് :    അടങ്ങാത്ത തിരമാല കണക്കെ കുതിച്ചെത്തി എതിര്‍ ഗോള്‍ മുഖം ലക്ഷ്യം വെക്കുന്ന കിടയറ്റ സ്ട്രൈക്കര്‍മാര്‍… ഗോളിലേക്ക് ഉന്നം വെക്കുന്ന ഓരോ ഷോട്ടും ഏതോ മായിക വലയത്തില്‍ പ്പെട്ടത് പോലെ  ഗോള്‍ വല ഒഴിഞ്ഞു പോകുന്നു…!  ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ വശ്യതയും യൂറോപ്യന്‍ കേളീ ശൈലിയുടെ  കരുത്തും  സമന്വ യിപ്പിച്ച് ആകര്‍ഷകമായ ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയും ലോക റാങ്കിംഗില്‍ അമരത്ത്  നില്‍ക്കുക യും ചെയ്യുന്ന  സ്പെയിന്‍ എന്ന ടീമിനെ യാണ്  ഇങ്ങിനെ ഗോള്‍ പോസ്റ്റിലെ ‘ദുര്‍ഭൂതം’ ആക്രമിക്കുന്നത്. കളിയുടെ  എല്ലാ മേഖല കളിലും  ആധിപത്യം പുലര്‍ത്തി യിട്ടും സ്വിസ്സു കാരോട്  മറുപടി ഇല്ലാത്ത ഒരു ഗോളിന്  തോല്‍ക്കാന്‍ തന്നെ ആയിരുന്നു  നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ മാരുടെ തലവിധി. 

സ്വിറ്റ്സര്‍ലണ്ടി നോടുള്ള  തോല്‍വി യോടെ  ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണം തന്നെ  അവതാള ത്തിലായ കാള പ്പോരിന്‍റെ നാട്ടുകാര്‍ ഒരു ഫീനിക്സ് പക്ഷിയെ പ്പോലെ അതി ശക്ത മായ തിരിച്ചു വരവാണ്  പിന്നീടുള്ള രണ്ടു കളി കളിലും നടത്തിയത്‌.  സ്കോറിംഗി ലെ  അപാകത മുഴച്ചു നിന്നു എങ്കിലും ഹോണ്ടുറാസിന് എതിരെ  വ്യക്തമായ മാര്‍ജ്ജിനില്‍  വിജയിക്കാന്‍ എസ്പാനിയ ക്കാര്‍ക്ക്  കഴിഞ്ഞു.

അതി ശക്തരായ  ചിലി ക്ക് എതിരെ  ആവേശോജ്ജ്വല മായ മല്‍സര ത്തില്‍  ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയവും  എച്ച് – ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും കൈപ്പിടി യില്‍ ഒതുക്കാന്‍ കഴിഞ്ഞത് അവരുടെ മുന്നോട്ടുള്ള പ്രയാണ ത്തിന്‍റെ  സൂചന യാണ്  നല്‍കുന്നത്. കളി മികവിന് ഒത്ത ഫിനിഷിംഗ് പാടവം കൂടി പ്രകടിപ്പി ക്കുകയാണ് എങ്കില്‍ കാളപ്പോരി ന്‍റെ നാട്ടുകാര്‍ ജൊഹാനസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍  കിരീടത്തിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിന് കൊമ്പു കോര്‍ക്കു വാന്‍ ഉണ്ടാവും…!!!
 
ബ്രസീല്‍ : ആരാധകര്‍ ആശങ്കയില്‍
 
ബ്രസീല്‍ – പോര്‍ച്ചുഗല്‍ ആരാധകരെ ഒരു പോലെ നിരാശ പ്പെടുത്തി ക്കൊണ്ട്  ഇരു ടീമുകളും ഗോള്‍ രഹിത സമനില യില്‍  പിരിഞ്ഞു. കക്കാ എന്ന സൂപ്പര്‍ താര ത്തിന്‍റെ അഭാവത്തില്‍ ഇറങ്ങിയ  മഞ്ഞപ്പട, ലോകത്തിലെ ഒന്നാം നമ്പര്‍ ടീം എന്നത് പോയിട്ട് ഒരു ആവറേജ് ടീം എന്ന  നില യിലേക്ക്‌ പോലും ഉയരാതെ പോയത്‌  ബ്രസീല്‍ ആരാധകരെ ആശങ്ക യിലാക്കി. നോക്കൗട്ട് ഘട്ടത്തില്‍ അപ്രതീക്ഷിത കളി  പുറത്ത്‌ എടുക്കുന്ന  ചിലി യാണ് ബ്രസീലിന്‍റെ എതിരാളി കള്‍ എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
 
 
ഉത്തര കൊറിയ യും ഐവറി കോസ്റ്റും പുറത്തായി 
 
എങ്ങിനെ നന്നായി കളിക്കാം എന്ന് അറിയാത്ത കൊറിയ ക്കാരും കളി മികവ് പുറത്ത്‌ എടുക്കാന്‍ കഴിയാതെ പോയ ഐവറി കോസ്റ്റും  മരണ ഗ്രൂപ്പില്‍ നിന്നും പുറത്തായി.  മറുപടി ഇല്ലാത്ത മൂന്നു ഗോളു കള്‍ക്കാണ്   ഐവറി ക്കാര്‍ കൊറിയ യെ ഇന്നലെ തോല്‍പ്പിച്ചത്.
 
ഹോണ്ടുറാസ് – സ്വിസ്സ് സമനില
 
ലോകകപ്പില്‍ ഇന്നലെ നടന്ന ഹോണ്ടുറാസ് – സ്വിറ്റ്സര്‍ലന്‍ഡ് മല്‍സരം ഗോള്‍ രഹിത  സമനില യില്‍  പിരിഞ്ഞു. എച്ച് – ഗ്രൂപ്പില്‍ നിന്നും  ഇരു ടീമുകളും പുറത്തായി. ഇതേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലു മായി ഏറ്റുമുട്ടും.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O
 • വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് : ഹര്‍നാസ് സന്ഥു കിരീടം ചൂടി
 • കെൻടക്കിയിൽ ചുഴലിക്കാറ്റ്
 • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍
 • പെൺകുട്ടികൾ പാടുന്നതിന് വിലക്ക്
 • അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി
 • കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍
 • ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി
 • ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍
 • കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌
 • സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ
 • വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല
 • ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine