Sunday, June 27th, 2010

ആഫ്രിക്ക മുന്നോട്ട് : ഏഷ്യ പുറത്തേക്ക്

asamoh gyan-ghana-team-epathramജൊഹാനസ്ബര്‍ഗ് :    ലോക ഫുട്ബോളില്‍ അങ്കം കുറിക്കാന്‍ എത്തിയ ടീമുകളില്‍,  കളിപ്രേമി കളോ കളി നിരൂപ കരോ   ആരും തന്നെ സെമി ഫൈനല്‍ സാദ്ധ്യത പോലും കല്‍പിച്ചു നല്‍കാത്ത നാല് ടീമുകള്‍ -ദക്ഷിണ കൊറിയ,  ഉറുഗ്വെ,  ഘാന,  അമേരിക്ക-  ഇവര്‍ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയ പ്പോള്‍ മല്‍സരം ആവേശോജ്ജ്വല മായിരുന്നു.  പ്രീ ക്വാര്‍ട്ടറി ലെ ആദ്യ മല്‍സര ങ്ങളില്‍  വിജയം നേടിയ ഘാന യും ഉറുഗ്വെ യും ഇനി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് ഒരു ടീം സെമി യിലേക്ക് കടക്കും. ഇക്കൂട്ടത്തില്‍ ഒരു ടീം ഫൈനലിലും എത്തിയേക്കാം.
 
ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍  ഇരുണ്ട വന്‍കര യുടെ  പ്രതിനിധി കളായി ഘാന സ്ഥാനം പിടിച്ചു. അതിജീവന  ഫുട്ബോളിന്‍റെ വക്താക്കള്‍ എന്ന്  ലോകകപ്പില്‍ പുകള്‍പെറ്റ അമേരിക്കയെ,  എക്സ്ട്രാ ടൈമി ലേക്ക് -അതും ഈ ലോകകപ്പിലെ ആദ്യത്തെ എക്സ്ട്രാ ടൈം-  നീണ്ട ത്രസിപ്പിക്കുന്ന പോരാട്ട ത്തിലാണ് ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക്  ആതിഥേയ വന്‍കര യിലെ അവശേഷിക്കുന്ന ഏക ടീമായ ഘാന കെട്ടുകെട്ടിച്ചത്.  എക്സ്ട്രാ ടൈമിന്‍റെ  മൂന്നാം മിനുട്ടില്‍ നിര്‍ണ്ണായക ഗോള്‍ നേടി മത്സരത്തിലെ താരമായത് ഘാനയുടെ മിഡ് ഫീഡര്‍ അസമോ ഗ്യാന്‍.
 
 
ഉറുഗ്വെ  –  കൊറിയ
 
തൊണ്ണൂറു മിനുട്ട് കളിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തി ച്ചാലും ഒരു നിമിഷത്തെ അശ്രദ്ധ അല്ലെങ്കില്‍ കണക്കു കൂട്ടലിലെ പിഴവ് -സെക്കണ്ടി ന്‍റെ  നൂറിലൊരു അംശത്തില്‍ വരുന്ന പിഴവ്-  അതില്‍ സര്‍വ്വതും നഷ്ടമാവും. നഷ്ട പ്പെട്ടവര്‍ക്ക്‌ തിരിച്ചു പോകാം. ഇന്നലെ  പിഴച്ച താവട്ടെ കൊറിയന്‍ ഗോള്‍ കീപ്പര്‍ക്ക്. നിമിഷാര്‍ദ്ധ ത്തിന്‍റെ   സംഭ്രമ ത്തില്‍  ഒരു നാടിന്‍റെ,  ഒരു വന്‍കര യുടെ  പ്രതീക്ഷ ഒന്നാകെ പൊലിഞ്ഞു പോയി. അതായിരുന്നു അന്തിമ വിധി. കൈവിട്ടത് ഒന്നും തിരിച്ചെ ടുക്കാന്‍ കഴിയാത്ത കളി.  ആവേശം അതിരു കടക്കാ തിരുന്ന മല്‍സര ത്തില്‍ കൊറിയ ക്കെതിരെ  ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് ആധികാരിക വിജയവുമായി ഉറുഗ്വെ ക്വാര്‍ട്ടറിലേക്ക്.

ജീവന്മരണ പ്പോരാട്ടങ്ങള്‍
 
യൂറോപ്യന്‍ ശക്തികളുടെ പോരാട്ട ത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, താര നിബിഡ മായ ഇംഗ്ലണ്ടു മായി പോരാട്ട ത്തിന് ഇറങ്ങുന്നു. ഗ്ലാമര്‍ ടീമുകളില്‍ ഒന്നിന് ഇന്ന് മടങ്ങാം.
 
ജര്‍മ്മനി –  ഇംഗ്ലണ്ട് ഇന്ത്യന്‍ സമയം വൈകീട്ട് 7:30 ന്
 
അര്‍ജന്‍റീന –  മെക്സിക്കോ രാത്രി 12 ന് 
 

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine