Tuesday, July 20th, 2010

പാക്കിസ്ഥാന് ഏഴര ബില്യന്‍ ഡോളര്‍ അമേരിക്കന്‍ സഹായം

hillary-zardari-epathramഇസ്ലാമാബാദ്‌ : പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ പാക്കിസ്ഥാനുമായി വിവിധ വിഷയങ്ങളില്‍ ഉന്നത തല ചര്‍ച്ചകള്‍ ആരംഭിച്ചു. രാജ്യത്തെ ജല വിഭവ, ഊര്‍ജ്ജ, ആരോഗ്യ മേഖലകളില്‍ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പദ്ധതികളാണ് അമേരിക്ക നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഏഴര ബില്യന്‍ ഡോളര്‍ വരും ഈ സാമ്പത്തിക സഹായ പാക്കേജ്‌. താലിബാന്‍, അല്‍ ഖായിദ ഭീകരരെ നേരിടാന്‍ മാത്രമല്ല, സാധാരണക്കാരായ പാക്കിസ്ഥാനി പൌരന്മാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അമേരിക്ക പ്രതിജ്ഞാ ബദ്ധമാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സഹായ പദ്ധതികള്‍.

അമേരിക്കയ്ക്ക് പാക്കിസ്ഥാനില്‍ സൈനിക താല്‍പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നാണു പാക്കിസ്ഥാനിലെ ഭൂരിപക്ഷത്തിന്റെയും ധാരണ. എന്നാല്‍ ഇത് തങ്ങളുടെ കൂട്ടുകെട്ടിന്റെ ഒരു ചെറിയ അംശം മാത്രമാണ്. “ദൈവ ദത്തമായ” അനുഗ്രഹങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സുരക്ഷിതവും, ആരോഗ്യപൂര്‍ണവും, ഉല്‍പ്പാദനക്ഷമവും, സമൂഹ നന്മ ലക്ഷ്യമാക്കിയുമുള്ള ജീവിതം ഓരോ പാക്കിസ്ഥാനി പൌരനും നയിക്കണമെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനോടൊപ്പം അമേരിക്കയുടെയും ആഗ്രഹം എന്ന് ക്ലിന്റന്‍ പ്രസ്താവിച്ചു.

അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാനില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പിന്റെ ശബ്ദങ്ങളെ അമേരിക്ക ഗൌരവമായി തന്നെയാണ് കാണുന്നത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക താല്‍പര്യങ്ങളില്‍ പാക്കിസ്ഥാന്റെ സഹകരണം ഉറപ്പു വരുത്താനുള്ള പെന്റഗണിന്റെ ലക്‌ഷ്യം നടപ്പിലാക്കുകയാണ് ഈ നീക്കത്തിലൂടെ ഹില്ലരി.

എന്നാല്‍ ചരിത്രപരമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരുമായി നല്ല ബന്ധമാണ് പാക്കിസ്ഥാന് ഉള്ളത്. അമേരിക്ക അടക്കമുള്ള അന്താരാഷ്‌ട്ര സൈനിക സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിഞ്ഞു പോയാല്‍ തുടര്‍ന്നും അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം തുടരണമെങ്കില്‍ താലിബാന്റെ സഹായം പാക്കിസ്ഥാന് അത്യന്താപേക്ഷിതമാണ്. ഇത് നന്നായി അറിയാവുന്നതിനാലാണ് പാക്കിസ്ഥാന്‍ സൈനിക നേതൃത്വം താലിബാന്‍ ഭീകരര്‍ക്കെതിരെയുള അമേരിക്കന്‍ നീക്കങ്ങളില്‍ വേണ്ടവിധം സഹകരിക്കാത്തത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ
  • പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു
  • ഹസ്‌തദാനം കാലഹരണപ്പെട്ടു പകരം ആലിംഗനമോ ചുംബനമോ ആകാം
  • ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു
  • യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം
  • പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
  • ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു
  • ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു
  • യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക
  • ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു
  • അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നു
  • ഭക്ഷണം പാഴാക്കുന്നതിന് പിഴ
  • മെക്‌സിക്കന്‍ സാഹിത്യകാരന്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌ അന്തരിച്ചു
  • ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി
  • നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും
  • യാഹൂ സി. ഇ. ഒ. സ്കോട്ട് തോംസണ്‍ രാജിവച്ചു
  • ചൈന ധാർമ്മിക പ്രതിസന്ധിയിൽ
  • ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന
  • അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം
  • ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നു



  • ആകാശത്തില്‍ നിന്നും നിഗൂഢ...
    കൃത്രിമ സ്തനങ്ങള്‍ : ആശങ്...
    അസൂയ മൂലം ഭര്‍ത്താവ്‌ യുവ...
    മുന്‍ മിസ് വെനസ്വേല ഇവ എക...
    ഒബാമയുടെ മകള്‍ക്ക് ഫേസ്ബു...
    ഭഗവത്ഗീതക്കെതിരെ റഷ്യന്‍ ...
    സോഷ്യല്‍ നെറ്റ് വര്‍ക്കിം...
    ജീവന് സാദ്ധ്യതയുള്ള ഗ്രഹം...
    ലോകത്തെ ആദ്യത്തെ ലൈംഗിക വ...
    കയ്‌റോയില്‍ വീണ്ടും മുല്ല...
    അമേരിക്കയില്‍ മൂന്നില്‍ ഒ...
    ഫോണ്‍ ചോര്‍ത്തല്‍ കുടില്‍...
    ഫുക്കുഷിമ ആണവനിലയം പൂര്‍വ...
    ലിബിയ മോചിപ്പിക്കപ്പെട്ടു...
    വിക്കിലീക്സ് നിര്ത്തുന്നു...
    ഗദ്ദാഫി വധം അന്വേഷിക്കണമെ...
    മറ്റൊരു ഉപഗ്രഹം കൂടി താഴേ...
    വാന്‍‌ഗോഗ് ആത്മഹത്യ ചെയ്ത...
    ആയിരം പലസ്തീനികള്‍ക്ക് പക...
    ഉപഗ്രഹം അമേരിക്കയില്‍ പതി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine