ന്യൂയോർക്ക് : അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. 1983ൽ ബഹിരാകാശ യാത്ര നടത്തി ലോകത്തെ വനിതകൾക്ക് ആകമാനം ആവേശവും പ്രചോദനവും പകർന്ന സാലി മരണത്തിലൂടെയും തന്റെ സാമൂഹിക പ്രബുദ്ധത നില നിർത്തിയതായി നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ആരാധനാ പാത്രമായ ഒരാൾ താൻ സ്വവർഗ്ഗ രതിക്കാരിയാണ് എന്ന് പുറം ലോകത്തെ അറിയിച്ചത് സ്വന്തം ലൈംഗികതയെ കുറിച്ച് ആത്മാഭിമാനത്തോടെ വളർന്നു വരാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന് സാലിയുടെ സഹോദരി ബേർ റൈഡ് പറഞ്ഞു. സ്വവർഗ്ഗ രതിക്കാർക്ക് ആത്മാഭിമാനത്തോടെ സൈന്യത്തിൽ സേവനം ചെയ്യാൻ സഹായകരമാക്കിക്കൊണ്ട്, ലൈംഗികത അഭിരുചി ചോദിക്കുകയോ പറയുകയോ വേണ്ട എന്ന “ഡോണ്ട് ആസ്ൿ ഡോണ്ട് ടെൽ” എന്ന പിന്തിരിപ്പൻ നയം സൈന്യത്തിൽ നിർത്തലാക്കിയതോടെ അമേരിക്കൻ സമൂഹ മനസ്സിൽ വൻ ചലനമാണ് ഒബാമ സൃഷ്ടിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ബഹിരാകാശം, മനുഷ്യാവകാശം, സ്ത്രീ വിമോചനം