അമേരിക്കയില്‍ 3651 പോസ്റ്റ് ഓഫീസുകള് അടക്കുവാന്‍ യു. എസ് സര്ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്ട്ട്.
31871 പോസറ്റ് ഓഫീസുകളാണ് അമേരിക്കയിലുള്ളത്. യു.എസ് പോസ്റ്റല്‍ സര്‍വീസിന്റെ ഈ വര്ഷത്തെ നഷ്ട്ട കണക്കു എണ്ണൂറു കോടി ഡോളറാണ്. എഴുപതിനായിരം ഇടങ്ങളില്‍ സ്വകാര്യ ഉടമസ്ഥയിലുള്ള കടകളില്‍ പോസ്റ്റല്‍ സേവനം ലഭ്യമാണ്. നഷ്ടത്തില് പ്രവര്ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള് അടച്ചാലും ഇങ്ങനെയുള്ള കടകളില്‍ നിന്നും പോസ്റ്റല്‍ സേവനം ജനങ്ങള്ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2012 ജനവരിയോട് കൂടി ഏതെല്ലാം പോസ്റ്റ് ഓഫീസുകളാണ് അടയ്ക്കുക എന്ന വ്യക്തമായ പ്രഖ്യാപനം ഉണ്ടാകും. 2009 ല് 1200 പോസ്റ്റ് ഓഫീസുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും 160 എണ്ണമേ ഒടുവില്‍ അടക്കുകയുണ്ടായുള്ളൂ.ഇപ്പോള്‍ അടക്കാന്‍ ഉദ്ദേശിക്കുന്ന 3061 പോസ്റ്റ് ഓഫീസുകള്‍ ഓരോന്നും ദിവസം രണ്ടുമണിക്കൂറില്‍ താഴെയേ പ്രവര്ത്തിക്കുന്നുള്ളൂ. പോസ്റ്റല്‍ വരുമാനത്തിന്റെ 35 ശതമാനം ഐഫോണ്, ആന്ഡ്രോയിഡ് തുടങ്ങിയ സേവനങ്ങളിലൂടെയും ഉപഭോക്തൃ വസ്തുക്കളുടെ വില്പനയിലൂടെയുമാണ് വകുപ്പ് നേടുന്നത്. സാധാരണ അര്ത്ഥത്തിലുള്ള പോസ്റ്റല് സേവനം ആളുകള്ക്ക് വേണ്ടാതായിരിക്കുകയാണ്എന്ന് ഉയര്ന്ന പോസ്റ്റല്‍ ഉദ്യോഗസ്ഥന്‍ ക്രിസ്ത്യന്‍ സയന്സ് മോണിറ്റര്‍ ആശങ്കയോടെ പ്രസ്താവിച്ചു. ധാരാളം പ്രവസി ഇന്ത്യാകര്‍ യു. എസ് പോസ്റ്റല്‍ സര്‍വീസില്‍ ജോലി ചെയ്തു വരുന്നു. പോസ്റ്റ് ഓഫീസ്സുകള് പൂട്ടുന്നു എന്ന അധികൃതരുടെ നിലപാട് പ്രവാസികളില്‍ വളരെ ആശങ്ക ഉളവാക്കിയിട്ടുണ്ട് .
- ലിജി അരുണ്‍