ബില്‍ഗേറ്റ്സും വാറന്‍ ബുഫറ്റും ഉള്‍പ്പെടെ ലോകത്തെ മുന്‍ നിരയില്‍ ഉള്ള നാല്പത് കോടീശ്വരന്മാര്‍ സ്വത്തിന്റെ പാതി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി ദാനം ചെയ്യാന്‍ ഒരുങ്ങുന്നു.
നിലവില്‍ ലോകത്തെ കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനമാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്. ഓഹരി വിപണിയിലൂടെ സമ്പന്നനായ വാറന്‍ ബുഫറ്റാകട്ടെ മൂന്നാം സ്ഥാനക്കാരനും. ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. “ദി ഗിവിങ് പ്ലെഡ്ജ്” എന്ന വെബ്സൈറ്റില്‍ ഇതില്‍ പങ്കാളിത്തം വഹിക്കുന്ന മറ്റുള്ളവരെ പറ്റിയും പദ്ധതിയെ പറ്റിയും വിശദമാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, മൈക്രോ സോഫ്റ്റിന്റെ സഹ സ്ഥപകന്‍ പോള്‍ അലന്‍, ഹില്‍ട്ടണ്‍ ഹോട്ടല്‍ സ്ഥപകന്‍ കോണ്‍റാഡ് ഹില്‍ട്ടന്റെ മകന്‍ ബാരന്‍ ഹില്‍ട്ടന്‍ തുടങ്ങിയവര്‍ ഈ സംരംഭത്തില്‍ സഹകരിക്കുന്നുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമൂഹ്യ-സേവനം, സാമ്പത്തികം