സ്റ്റോക്‌ഹോം : എത്യോപ്യൻ പ്രധാന മന്ത്രി ആബി അഹമ്മദ് അലി യെ 2019 ലെ സമാധാനത്തി നുള്ള നോബല്‍ പുരസ്കാര ത്തിനു തെരഞ്ഞെടുത്തു. അയല്‍ രാജ്യമായ എറിത്രിയ യുമായി രണ്ടു പതിറ്റാണ്ടു കാലം നീണ്ടു നിന്ന അതിര്‍ത്തി തര്‍ക്ക ങ്ങള്‍ പരിഹരിക്കു വാന്‍ ആബി അഹമ്മദ് അലി സ്വീകരിച്ച നിര്‍ണ്ണായക തീരുമാന ങ്ങളാണ് അദ്ദേഹത്തെ പുരസ്കാര ത്തിന്ന് അര്‍ഹനാ ക്കി യത്.
BREAKING NEWS:
The Norwegian Nobel Committee has decided to award the Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali.#NobelPrize #NobelPeacePrize pic.twitter.com/uGRpZJHk1B— The Nobel Prize (@NobelPrize) October 11, 2019
രാജ്യത്ത് സമാധാനം നില നിറുത്തുവാനും അതോടൊപ്പം അന്താ രാഷ്ട്ര സഹ കരണവും കൈവരി ക്കാന്‍ ആബി അഹ മ്മദ് അലി നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേ യമാണ് എന്നു പുരസ്കാര ജൂറി വിലയിരുത്തി.
2018 ഏപ്രില്‍ മാസ ത്തിലാണ് ആബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാന മന്ത്രി യായി ചുമത ലയേ റ്റത്. 2018 ജൂലായ് മാസത്തില്‍ എറിത്രിയൻ പ്രസി ഡണ്ട് ഇസയാസ് അഫ് വെർക്കിയും ആബി അഹമ്മദ് അലിയും സമാധാന ക്കരാ റിൽ ഒപ്പു വെച്ചു.
ജയിലില്‍ കഴിയുന്ന വിമതരെ വെറുതെ വിടു കയും തീവ്രവാദി കള്‍ എന്നു മുദ്ര കുത്തി നാടു കടത്തിയവരെ തിരികെ കൊണ്ടു വന്നതും മുന്‍ കാല ങ്ങളില്‍ അധി കാരം കൈയ്യാളിയവര്‍ ഇതുവരെ ചെയ്ത തെറ്റു കള്‍ക്ക് മാപ്പ് പറഞ്ഞ തും ചിരകാല ശത്രു രാജ്യം എന്നു കണക്കാ ക്കി യിരുന്ന എറിത്രിയ യുമായി സമാധാന ചര്‍ച്ച കള്‍ നടത്തിയതും ആബി ആഹമ്മദ് അലി യുടെ നയതന്ത്ര ത്തിലെ ശ്രദ്ധേയമായ ചുവടു വെപ്പു കള്‍ ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nobel-prize, ആഫ്രിക്ക, ബഹുമതി