ട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളും മറ്റു വഴികളിലൂടെ സ്വന്തമാക്കി കൈവശംവച്ചിരിക്കുന്ന ആയുധങ്ങളും ഡിസംബര്‍ അവസാനത്തോടെ സൈന്യത്തിനു കൈമാറാന്‍ ഭരണനേതൃത്വം ലിബിയന്‍ ജനതക്ക് അന്ത്യശാസനം നല്‍കി. ഗദ്ദാഫി യുഗത്തിനു അന്ത്യംകുറിച്ച എട്ടു മാസം നീണ്ട് നിന്ന സായുധപോരാട്ടത്തിനു ശേഷവും വലിയ ഒരു വിഭാഗം ഇപ്പോഴും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കനത്ത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട് ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല എങ്കില്‍ ആയുധം കൈവശംവച്ചിരിക്കുന്ന 75 ശതമാനം തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും വീണ്ടുമൊരു ആഭ്യന്തര കലാപത്തിനു തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, ദേശീയ സുരക്ഷ, യുദ്ധം