എന്‍ഡവര്‍ സുരക്ഷിതമായി തിരിച്ചെത്തി

June 2nd, 2011

nasa-endeavour-epathram

ഫ്ലോറിഡ : 6 ബഹിരാകാശ യാത്രികരെയും കൊണ്ട് നാസയുടെ ബഹിരാകാശ ഷട്ടില്‍ എന്‍ഡവര്‍ ഇന്നലെ രാത്രി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ മുപ്പതു വര്‍ഷ ശൂന്യാകാശ പദ്ധതിയില്‍ ഇനി ഒരു യാത്ര കൂടി ഇതോടെ ബാക്കി വരും. ഈ യാത്രയ്ക്കായി ജൂലൈയില്‍ അറ്റ്ലാന്‍റിസില്‍ യാത്ര തിരിക്കുന്ന നാല് ബഹിരാകാശ യാത്രികരും ഈ യാത്ര കഴിഞ്ഞു തിരികെ എത്തിയവരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെ 12 വര്ഷം നീണ്ടു നിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി നാസ അറിയിച്ചു. 16 ദിവസം നീണ്ടു നിന്ന ഇവരുടെ യാത്രയ്ക്കിടയില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ 4 സ്പേസ് വാക്കുകളും ഇവര്‍ നടത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂമിക്ക്‌ രണ്ടാമതൊരു സൂര്യന്‍ കൂടി

January 23rd, 2011

constellation-orion-epathram

മേരിലാന്‍ഡ്‌ : ഈ വര്ഷം അവസാനത്തോടെ ഭൂമിക്ക്‌ ഒരു സൂര്യന്‍ കൂടി ഉണ്ടാവാം എന്ന് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നു. ബെതെല്‍ഗെവൂസ്‌ എന്ന നക്ഷത്രം ഒരു സൂപ്പര്‍ നോവയായി പരിണമിക്കുന്നതോടെയാവും ഇത് സംഭവിക്കുക. രാത്രി കാലത്ത്‌ ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമേറിയ ഒന്‍പതാമത്തെ നക്ഷത്രമാണ് ബെതെല്‍ഗെവൂസ്‌. ഓറിയോണ്‍ നക്ഷത്ര സമൂഹത്തിലെ ഇടവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രം കൂടിയാണ് ബെതെല്‍ഗെവൂസ്‌. മുകളിലെ ഓറിയോണ്‍ നക്ഷത്ര സമൂഹത്തിന്റെ ചിത്രത്തില്‍ മുകളില്‍ കാണുന്ന ചുവന്ന നക്ഷത്രമാണ് ബെതെല്‍ഗെവൂസ്‌. ആയുസ് തീരാറായ ബെതെല്‍ഗെവൂസ്‌ അണയുന്നതിന് മുന്‍പ്‌ ഒരു വലിയ പൊട്ടിത്തെറിയോടെ ആളിക്കത്തും. 640 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ ആണെങ്കിലും ഈ പൊട്ടിത്തെറി ഭൂമിയിലെ രാത്രിയെ പ്രകാശ പൂരിതമാക്കും. ഏതാനും ആഴ്ചകള്‍ ഭൂമിയില്‍ രണ്ടു സൂര്യന്മാര്‍ പ്രഭ ചൊരിയുന്ന ഫലമാവും ഉണ്ടാവുക.
betelgeuse-supernova-epathram
(മുകളിലെ ചിത്രം ബെതെല്‍ഗവൂസ്‌ നക്ഷത്രത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു. ചുവന്ന അമ്പടയാളത്തിന്റെ നേരെയുള്ള ഒരു സൂചി മുനയുടെ വലിപ്പമേ നമ്മുടെ സൂര്യനുള്ളൂ.)

എന്നാല്‍ ഇത് എന്നാണ് സംഭവിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഒരു വര്‍ഷത്തിനകം ഇത് സംഭവിക്കാം. എന്നാല്‍ ഇത് അടുത്ത പത്തു ലക്ഷം വര്‍ഷങ്ങള്‍ വരെ നീണ്ടു പോയെന്നും വരാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവന്റെ ഉല്‍ഭവം ബഹിരാകാശത്ത് നിന്നും

January 22nd, 2011

origin-of-life-on-earth-epathram

മേരിലാന്‍ഡ്‌ : ഭൂമിയില്‍ ജീവന്‍ എത്തിയത് ബഹിരാകാശ മാര്‍ഗ്ഗമാണ് എന്ന് നാസ ഇന്നലെ വെളിപ്പെടുത്തിയ ചില പഠന രേഖകള്‍ വിശദമാക്കുന്നു. നമ്മുടെ സൗരയൂഥത്തിനു പുറമേ നിന്നും വന്നു ഭൂമിയില്‍ പതിച്ച വന്‍ ഉല്‍ക്കകളിലൂടെ ജീവന്റെ ഉത്ഭവത്തിന് കാരണമായ ആദ്യ രാസ കണങ്ങള്‍ ഭൂമിയില്‍ എത്തി എന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. എല്ലാ ജീവികളിലും കാണുന്ന പ്രോട്ടീനുകളിലെ നൈരന്തര്യമുള്ള രാസ ഘടകമാണ് അമിനോ അമ്ലങ്ങള്‍. ഇവയുടെ ഘടന പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്‌. ഇവ ഇടതു പക്ഷമായും വലതു പക്ഷമായും ഉണ്ടാവാമെങ്കിലും ഭൂമിയില്‍ ഇടതു പക്ഷ രാസ ഘടനയുള്ള അമിനോ അമ്ലങ്ങള്‍ മാത്രമേ കാണാറുള്ളൂ. ഇത്തരം ഇടതു പക്ഷ ഘടനയുള്ള അമിനോ അമ്ലമായ ഐസോവാലിന്‍ വന്‍ തോതില്‍ ഒരു ഉല്‍ക്കയില്‍ കാണപ്പെട്ടതോടെയാണ് ഈ ഗവേഷണത്തിന് വഴിത്തിരിവായത്‌. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചരിത്രാതീത കാലഘട്ടത്തില്‍ ഇത്തരം ഒരു വന്‍ ഉല്‍ക്കാ വര്‍ഷം ഭൂമിയില്‍ നടന്നിരിക്കാം എന്നാണ് നിഗമനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചന്ദ്രനില്‍ വെള്ളം കണ്ടെത്തി

September 25th, 2009

chandrayaanഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.


Chandrayaan finds water on moon

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൊവ്വയില്‍ ഐസ് കണ്ടെത്തി

June 20th, 2008

ice on mars epathram നാസയുടെ ഫിനിക്സ് മാര്‍സ് ലാന്‍ഡര്‍ എന്ന ശൂന്യാകാശ വാഹനം ചൊവ്വയില്‍ ഐസ് കണ്ടെത്തിയതായി നാസ അറിയിച്ചു. 2002ല്‍ തന്നെ ചൊവ്വയില്‍ ഐസ് ഉണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു എങ്കിലും ഇതാദ്യമായിട്ടാണ് ഐസ് നേരിട്ട് കാണപ്പെടുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ ഐസ് മൂടപ്പെട്ടിരിക്കുന്നു എന്നും ഉപരിതലത്തിന് ഏതാനും ഇഞ്ചുകള്‍ കീഴെ ഐസിന്റെ സാന്നിധ്യം ഉണ്ടെന്നും ശാസ്ത്രലോകത്തിന് നേരത്തേ അറിവുള്ളതാണ്. ഇത്തവണത്തെ ചൊവ്വാ ദൌത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെ ഉത്തര ധ്രുവത്തില്‍ ഇറങ്ങി മണ്ണ് കുഴിച്ച് ഐസ് കണ്ടെടുക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഐസ് നേരിട്ട് കാണപ്പെട്ടത് അത്യന്തം ആവേശകരമായി ശാസ്ത്രജ്ഞര്‍ക്ക്. മണ്ണ് കുഴിച്ചും ഒന്നും കാണാനായില്ലെങ്കിലോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം.

വാഹനത്തിന്റെ യന്ത്രവല്‍കൃത കൈകള്‍ കുഴിച്ച കുഴികളിലാണ് ചില വെളുത്ത തിളക്കമേറിയ വസ്തുക്കള്‍ കണ്ടത്. ഫിനിക്സ് ലാന്‍ഡറിന്റെ ചൊവ്വയിലെ ഇരുപതാം ദിവസം, അതായത് സോള്‍ 20നാണ് ഇത് കാണപ്പെട്ടത്. ചൊവ്വയിലെ ഒരു ദിവസത്തിന് ഒരു സോള്‍ എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ സൊള്‍ 24ന് ഈ തിളങ്ങുന്ന വസ്തുക്കള്‍ അപ്രത്യക്ഷമായി.

ഇത് ഉപ്പായിരിയ്ക്കാം എന്നായിരുന്നു ശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപ്പിന് ഇങ്ങനെ അപ്രത്യക്ഷമാകാന്‍ കഴിയില്ല. അതാണ് ഇത് ഐസാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ഐസ് ഇങ്ങനെ നേരിട്ട് നീരാവിയായി മാറുന്നതിനെ “സബ്ലിമേഷന്‍” എന്ന് വിളിയ്ക്കുന്നു.

ഇനിയും രണ്ട് മാസം കൂടി ഫിനിക്സ് ലാന്‍ഡര്‍ ചൊവ്വയില്‍ ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « പ്രവാസികള്‍ക്കായി മലയാളം മിഷ്യന്‍
Next » ആണവ കരാര്‍: കോണ്‍ഗ്രസ് അയയുന്നു » • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
 • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
 • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
 • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
 • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
 • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
 • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
 • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
 • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
 • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
 • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
 • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
 • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
 • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
 • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
 • എലിസബത്ത് രാജ്ഞി അന്തരിച്ചു
 • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
 • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി
 • ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
 • ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine