

- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പീഡനം, മനുഷ്യാവകാശം
ഡമസ്കസ്: സിറിയയില്‍ കലാപം രൂക്ഷമായി, സര്‍ക്കാര്‍ അനുകുലികള്‍ നടത്തിയ ആക്രമണങ്ങളില്‍ 47 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 21 സ്ത്രീകളുടേയും 26 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ മുന്‍ സെക്രെട്ടറി കോഫി അന്നന്‍ സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. എന്നാല്‍ ആയുധധാരികളായ പോരാളികളാണ് അക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം

പാരിസ് : ലോകരാജ്യങ്ങള്‍ക്കു തലവേദന സൃഷ്ടിക്കുന്ന 25 ഹാക്കര്‍മാര്‍ ഇന്റര്‍പോളിന്റെ പിടിയില്‍. കമ്പ്യൂട്ടര്‍ രംഗത്ത് നിരവധി വെബ്സൈറ്റുകള്‍ നശിപ്പിച്ച് കുപ്രസിദ്ധിയാര്‍ജിച്ച അനോണിമസ് ഹാക്കര്‍ മൂവ്മെന്റ് സംഘത്തില്‍ പ്പെട്ടവരാണ് പിടിയിലായവര്‍ എന്ന് സംശയിക്കുന്നു. അര്‍ജന്റീന, ചിലി, കൊളംബിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആഭ്യന്തരവകുപ്പിന്റെ സഹകരണത്തോടെ തെക്കേ അമേരിക്കയിലും യൂറോപ്പിലും നടന്ന വ്യാപക റെയ്ഡിലാണ് ഹാക്കര്‍മാരായ ഇരുപത്തഞ്ച് പേരെ പിടികൂടിയത്. 17നും 40നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. കൊളംബിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും വെബ്സൈറ്റുകള്‍ തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി പകുതിയോടെ ഹാക്കര്‍മാര്‍ക്കെതിരെ ഇന്റര്‍പോള്‍ ശക്തമാക്കിയ അന്വേഷണമാണ് ഇത്രയും പേരെ പിടികൂടിയത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന് നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം തകര്‍ത്തു. അടുത്ത മാസം നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ചാവേര്‍ ആക്രമണം നടത്താന്‍ ചെച്‌നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് റഷ്യന്‍- ഉക്രയിന്‍ സുരക്ഷാ ഏജന്‍സികള്‍ ഇല്ലാതാക്കിയത്. ഒഡേസ്സ നഗരത്തില്‍ ബോംബ് ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്‌ഫോടനമണ് തീവ്രവാദികളുടെ നീക്കം പുറത്തറിയാന്‍ കാരണമായതും നീക്കം പരാജയപ്പെടുത്തിയതുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തീവ്രവാദികളിലൊരാളായ റസ്ലാന്‍ മദയേവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ പോലീസ് പിടിയിലായ ഇയ പ്യയാന്‍സിന്‍ ആണ് ഗൂഢാലോചന സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം

തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.
എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത് എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത് എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.
- ജെ.എസ്.
വായിക്കുക: ഇന്ത്യ, ഇറ്റലി, കുറ്റകൃത്യം, പോലീസ്

നാഷ് വില്ലി : ഫേസ്ബുക്കില്‍ തന്നെ “അണ്‍ ഫ്രെണ്ട്” (സുഹൃത്ത് അല്ലാതെയാക്കുക) ചെയ്തവരുടെ കൊലപാതകത്തില്‍ കലാശിച്ച പകയുടെ കഥ അമേരിക്കയിലെ നാഷ് വില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട നിരവധി കൊലപാതകങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത്രയും നിസാരമായ ഒരു കാരണം കൊണ്ട് ഒരു കൊലപാതകം നടക്കുന്നത് ആദ്യമായാണ് എന്ന് സ്ഥലം പോലീസ് മേധാവി മൈക്ക് റീസ് പറയുന്നു.
ജാനെല്‍ പോട്ടര്‍ എന്ന യുവതിയെ ക്ലേ – ജീന്‍ ദമ്പതികള്‍ തങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതിനു പ്രതികാരമായാണ് ജാനെലിന്റെ പിതാവും മറ്റൊരാളും ചേര്‍ന്ന് ദമ്പതികളെ വെടി വെച്ച് കൊന്നത്. തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ക്ലേയുടെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു. മരിച്ചു കിടന്ന ജീനിന്റെ കയ്യില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് പരിക്കുകള്‍ ഒന്നുമില്ലാതെ കിടപ്പുണ്ടായിരുന്നു.
ഇതിനും മുന്‍പും ഫേസ്ബുക്ക് സൗഹൃദം മതിയാക്കിയതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്ഷം അയോവയില്‍ ഒരു യുവതി ഫേസ്ബുക്കില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ പകയില്‍ തന്റെ സുഹൃത്തിന്റെ ഗാരേജ് തീ വെച്ച് നശിപ്പിക്കുകയുണ്ടായി.
വെറും ഒരു ബട്ടന്‍ ക്ലിക്ക് ചെയ്ത് വേര്‍പെടുത്താവുന്ന തരത്തില്‍ ബന്ധങ്ങളെ ലളിതവല്‍ക്കരിച്ച് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സമൂഹ മനസിനെ ക്ഷുദ്രമാക്കുന്നതായി സാമൂഹ്യ മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം
|
|
കെയ്‌റോ: പോര്‍ട്ട് സയ്‌ദില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനെയുണ്ടായ കലാപത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം. സുപ്രീം കൗണ്‍സില്‍ ഓഫ് ദി ആംഡ് ഫോഴ്‌സസാണു ദുഃഖാചരണത്തിന് ആഹ്വാനം നല്‍കിയത്.
ശനിയാഴ്‌ച വരെയാണു ദുഃഖാചരണം. ബുധനാഴ്‌ച രാത്രി പോര്‍ട്ട് സയിദിലെ സ്‌റ്റേഡിയത്തില്‍ അല്‍- മാസ്രിയും കെയ്‌റോയിലെ അല്‍ -ആഹ്ലിയും തമ്മില്‍ നടന്ന മത്സരത്തിനു ശേഷമാണു ലഹളയുണ്ടായത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം അല്‍-മാസ്രി 3-1 നു ജയിച്ചശേഷം ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അല്‍ -ആഹ്ലി ക്ലബ് ആരാധകരെ ആക്രമിച്ച ജനക്കൂട്ടം കളിക്കാരെയും കോച്ചിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. 4000 ത്തിലധികം പേര്‍ കളികാണാനെത്തിയിരുന്നു.
- ലിജി അരുണ്‍
വായിക്കുക: അപകടം, കുറ്റകൃത്യം, ദുരന്തം

അബൂദാബി: ദിനം പ്രതി ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സിറിയന്‍ പ്രശ്നത്തില്‍ ഗൗരവമായി ഇടപെടണമെന്ന് രക്ഷാ സമിതിയോട് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപെട്ടു. രക്ഷാസമിതിയിലെ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സിറിയയില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും, കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോവാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അബൂദാബിയില്‍ ഊര്‍ജ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം

ടെഹ്‌റാന്‍ : ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനു തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇറാന്‍ അറിയിച്ചു. കാന്തശക്തി ഉപയോഗിച്ച് ശാസ്ത്രജ്ഞന്‍ സഞ്ചരിച്ച കാറിന്റെ വാതിലില്‍ ബോംബ് ഒട്ടിച്ചു വെക്കുകയായിരുന്നു. ബോംബ് സ്ഫോടനത്തില്‍ 32 കാരനായ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹമ്മദി റോഷനും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഈ വധത്തിന്റെ ആസൂത്രണവും സഹായവും ചെയ്തത് അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. ആണെന്ന് ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഇറാനിലെ സ്വിസ്സ് അംബാസഡര്‍ക്ക് കൈമാറിയ എഴുത്തില്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വിസ്സ് എംബസിയാണ്.
ഇറാന്റെ ശത്രുക്കളായ അമേരിക്കയും ബ്രിട്ടനും സയണിസ്റ്റ് ഭരണകൂടവും (ഇസ്രയേലിനെ ഇറാന്‍ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത്) തങ്ങളുടെ ദുഷ്‌പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടി വരും എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇറാന്‍, കുറ്റകൃത്യം, തീവ്രവാദം

ബാങ്കോക്ക് : മ്യാന്‍മാറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭ തലവന്‍ മിന്‍ കോ നൈങും പ്രമുഖ രാഷ്ട്രീയ തടവുകാരുമടക്കം 651 പേരെ മ്യാന്‍മാര്‍ പട്ടാള ഭരണകൂടം ജയില്‍ മോചിതരാക്കി. എന്നാല്‍ ഇതില്‍ എത്രപേര്‍ എത്ര രാഷ്ട്രീയതടവുകാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പടുത്തിയിട്ടില്ല. 1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രവര്‍ത്തകരും 2007 ലെ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ ബുദ്ധ സന്യാസിമാരെയുമാണ് സര്‍ക്കാര്‍ വിട്ടയച്ചരില്‍ പെടും. റംഗൂണില്‍ നിന്നും 545 കിലോമീറ്റര്‍ അകലെ തായേട്ട് നഗരത്തിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മിന്‍ കോ നൈങ്ങിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖിന്‍ ന്യോത്, ഷാന്‍ നേതാവ് ഉ ഖുന്‍ ടുന്‍ ഉ, ഇലക്‌ട്രോണിക് മാധ്യങ്ങളെ ദുപയോഗം ചെയ്തുവെന്ന കുറ്റത്തിന് 65 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന നിലാര്‍ തെയ്ന്‍ തുടങ്ങിയവരും വിട്ടയക്കപ്പെട്ടവരില്‍ പെടും
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം