കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

November 2nd, 2014

climate-change-epathram

നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിനക്കാവുമെങ്കിൽ എനിക്കും – ഒരു പുതിയ വെല്ലുവിളി

March 23rd, 2013

i-will-if-you-will-challenge-earth-hour-epathram

സിഡ്നി : ഭൂമിക്കായി ഒരു മണിക്കൂർ നീക്കി വെയ്ക്കുന്ന ദിവസമാണിന്ന്. ഭൌമ മണിക്കൂർ ആചരിക്കുന്ന ദിനം. മാർച്ച് അവസാന ദിനങ്ങളിലൊന്നിൽ ആചരിക്കുന്ന ഭൌമ മണിക്കൂർ ഈ വർഷം ഇന്ന് രാത്രി പ്രാദേശിക സമയം രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുത വിളക്കുകൾ അണച്ചു കൊണ്ട് ലോകരാജ്യങ്ങൾ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഭൌമ മണിക്കൂർ ഇത്തവണ നെൽസൺ മണ്ടേല, ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഒട്ടേറെ സിനിമാ താരങ്ങൾ എന്നിങ്ങനെ നിരവധി പ്രമുഖർ പിന്തുണയ്ക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവും ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാവും.

പ്രമുഖ സിനിമാ നടിയായ ജെസ്സിക്കാ ആൽബയാണ് ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിന്റെ ആഗോള അംബാസഡർ.

ഭൌമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഉള്ള ഒരു മുന്നേറ്റമാണ് “നിനക്കാവുമെങ്കിൽ എനിക്കും” എന്ന വെല്ലുവിളി. പരിസ്ഥിതിയ്ക്കായി എന്തെങ്കിലും സദുദ്ദേശപരമായി ചെയ്യാനുള്ള ഒരു പ്രചോദനമാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. വ്യക്തികൾക്കോ സംഘങ്ങൾക്കോ ഇത്തരം വെല്ലുവിളികൾ പ്രഖ്യാപിക്കാം. 1000 പേർ പ്ലാസ്റ്റിക്കിനു പകരം വീണ്ടും ഉപയോഗിക്കാവുന്ന സഞ്ചികൾ ഉപയോഗിക്കുകയാണെങ്കിൽ ഞങ്ങൾ രണ്ടു പേരും അടിവസ്ത്രം മാത്രം ധരിച്ച് റോഡിലൂടെ ഓടാം എന്നും 1000 പേർ ഓഫീസിലേക്ക് സൈക്കിളിൽ പോവുകയാണെങ്കിൽ അന്ന എന്ന പെൺകുട്ടി ഉയർന്ന ഹീലുള്ള ചെരിപ്പിട്ട് ബാസ്ക്കറ്റ് ബോൾ കളിക്കും എന്നൊക്കെയുള്ള ഒട്ടേറെ രസകരമായ വെല്ലുവിളികൾ ഇതിനോടകം ഇവിടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഭൌമ മണിക്കൂറിന്റെ യൂട്യൂബ് പേജിൽ നിങ്ങൾക്കും വെല്ലുവിളികൾ രേഖപ്പെടുത്താം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഹലോ ആന സ്പീക്കിങ്ങ്

November 3rd, 2012

koshik-talking-elephant-epathram

മനുഷ്യരുമായി ഇടപെടുമ്പോള്‍ സ്നേഹപ്രകടങ്ങള്‍ക്കായി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ആനകള്‍ സാധാരണമാണ്. എന്നാല്‍ മനുഷ്യരെ പോലെ ചില വാക്കുകള്‍ സംസാരിക്കുന്ന ആന എന്ന് കേട്ടാല്‍ വിശ്വസിക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ട് അല്ലേ? എങ്കില്‍ ഇതാ ഹലോ, നല്ലത്, ഇല്ല, ഇരിക്കൂ, കിടക്കൂ തുടങ്ങിയ വാക്കുകള്‍ സംസാരിക്കുന്നത് 22 കാരനായ കോഷിക്കാണ്. സംഗതി മലയാളത്തില്‍ അല്ല കൊറിയന്‍ ഭാഷയിലാണ് എന്ന് മാത്രം. വായില്‍ തുമ്പിക്കൈ തിരുകിയാണ് കോഷിക് ഇതെല്ലാം പറയുന്നത്.

ദക്ഷിണ കൊറിയയിലെ എവര്‍ ലാന്റ് മൃഗശാലയിലാണ് ഈ ഏഷ്യന്‍ ആന ഉള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇവന്‍ മനുഷ്യരുമായി ഇടപെടുവാന്‍ തുടങ്ങിയതാകാം ഇങ്ങനെ ശബ്ദം അനുകരിക്കുവാന്‍ കാരണമെന്നാണ് ആന ഗവേഷകര്‍ പറയുന്നത്. ആനയോട് ഈ അഞ്ചു വാചകങ്ങള്‍ പറഞ്ഞാല്‍ ഉടനെ അവന്‍ അത് തിരിച്ചു പറയും. ഇത് റെക്കോര്‍ഡ് ചെയ്ത് നടത്തിയ പഠനങ്ങളില്‍ ശരിക്കുള്ള ഉച്ചാരണമാണെന്ന് വ്യക്തമായിട്ടുണ്ട്. തത്തയും മൈനയുമെല്ലാം മനുഷ്യരെ പോലെ സംസാരിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒരാന ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുരാണേതിഹാസങ്ങളിലും ചരിത്രത്തിലുമെല്ലാം പേരെടുത്ത ആനകള്‍ ഉണ്ടെങ്കിലും അവയില്‍ ഒന്നും ആനകള്‍ സംസാരിച്ചിരുന്നതായി പറയുന്നില്ല. ആനകള്‍ക്ക് പണ്ട് പറക്കുവാന്‍ കഴിഞ്ഞിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.  പിന്നീട് വന്ന ചിത്രകഥകളില്‍ പറക്കുന്ന ആനകള്‍ കുട്ടികളെ ആകര്‍ഷിച്ചിട്ടുമുണ്ട്.  എന്തായാലും കോഷിൿ എന്ന ഈ സംസാരിക്കുന്ന കൊമ്പന്‍ ഇപ്പോള്‍ കൊറിയക്കാരുടെ ഇടയില്‍ മാത്രമല്ല കേരളത്തിലും സംസാര വിഷയമായിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിലിയില്‍ ഭൂകമ്പം; 7.2 തീവ്രത

March 26th, 2012
Chile Earthquake-epathram
സാന്റിയാഗോ: ചിലിയില്‍ അതി ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈദ്യുതി,വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും സൂചനയുണ്ട്. ഇതിനിടയില്‍ സുനാമി ഭയന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയതാ‍യും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാര്‍ബണ്‍ നികുതിക്കെതിരെ ചൈന

February 6th, 2012

carbon tax-epathram

ബെയ്ജിംഗ്: യൂറോപ്യന്‍ യൂണിയന്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമത്തിനെതിരെ ചൈന രംഗത്ത്‌ വന്നു. ഈ നികുതി നല്‍കേണ്ടെന്ന് രാജ്യത്തെ എല്ലാ വിമാന കമ്പനികള്‍ക്കും ചൈന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഹരിതോര്‍ജ പദ്ധതിയുടെ ഭാഗമായാണ് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വന്നത്. യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലുമൊരു വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ കമ്പനികള്‍ക്കും ജനുവരി ഒന്നു മുതലാണ് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു. വിമാന എഞ്ചിനുകളില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് കാര്‍ബണ്‍ നികുതി പദ്ധതി തയാറാക്കിയത്. ചൈനയെ കൂടാതെ അമേരിക്ക, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍്റെ നികുതി പദ്ധതിക്കെതിരാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി

January 30th, 2012

puerto-princesa-underground-river-epathram

മാനില : ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയിലെ പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു. ആഗോള തലത്തില്‍ പുതിയ ഏഴു ലോകാത്ഭുതങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉദ്യമത്തിന്റെ സ്ഥാപകനായ ബെര്‍നാര്‍ഡ് വെബര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണിത്. കഴിഞ്ഞ നവംബറിലാണ് തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തു വന്നത്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോകാത്ഭുതങ്ങളില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത് ജേജു ദ്വീപാണ്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദിക്ക് പുറമെ ഇനിയും അംഗീകരിക്കപ്പെടാന്‍ ബാക്കിയുള്ള അഞ്ച് തെരഞ്ഞെടുക്കപ്പെട്ട അത്ഭുതങ്ങള്‍ ഇവയാണ് – ടേബിള്‍ പര്‍വ്വതം, കൊമോഡോ, ആമസോണ്‍, ഹലോംഗ് ബേ, ഇഗുആസു വെള്ളച്ചാട്ടം. ഇവയുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും പുതിയ പാമ്പ്‌

January 12th, 2012

matildas-horned-viper-epathram

നൈറോബി : ലോകത്തിലെ ഏറ്റവും പുതിയ പാമ്പാണ് മറ്റില്‍ഡ. ടാന്‍സാനിയയില്‍ നിന്നാണ് ഇത് വരെ കണ്ടിട്ടില്ലാത്ത ഈ ഉരഗത്തെ കണ്ടെത്തിയത്‌. ടാന്‍സാനിയയിലെ വന്യജീവി സംരക്ഷണ സമിതിയുടെ മേധാവി അടങ്ങുന്ന മൂന്നംഗ സംഘമാണ് ഈ അണലിയെ കണ്ടുപിടിച്ചത്‌. ഇദ്ദേഹത്തിന്റെ അഞ്ചു വയസുകാരി മകള്‍ മറ്റില്‍ഡ ഇവര്‍ പിടികൂടിയ ഈ അണലിയെ പരിപാലിക്കുന്നതില്‍ ഏറെ ഉത്സാഹം കാണിച്ചതോടെ ഇവര്‍ ഇതിനെ മറ്റില്‍ഡയുടെ അണലി എന്ന് വിളിച്ചു തുടങ്ങി. ഇപ്പോള്‍ ഇതിനെ ഔദ്യോഗിക നാമവും ഇത് തന്നെയായി. മറ്റില്‍ഡാസ് ഹോണ്‍ഡ് വൈപ്പര്‍ (Matilda’s Horned Viper).

രണ്ടു ചെറിയ കൊമ്പുകള്‍ ഉള്ള ഈ അണലിയുടെ നിറം മഞ്ഞയും കറുപ്പുമാണ്. കണ്ണുകള്‍ക്ക് ഇളം പച്ച നിറം. വിഷ സര്‍പ്പമാണ് എങ്കിലും ഇത് പൊതുവേ ആരെയും ആക്രമിക്കാറില്ല എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റ്, ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

August 26th, 2011

Irene-hurricane-epathram

ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

August 23rd, 2011

richter-scale-epathram

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രി ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു പടിഞ്ഞാറന്‍ മേഖലയായ തഞ്ചുകരങ്- തെലുക് ബെട്ടങ്ങാണു പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രഹ്മപുത്രയില്‍ ചൈന വന്‍ അണക്കെട്ട്‌ പണിയുന്നു

August 16th, 2011

china-building-dam-on-brahmaputra-epathram

ബീജിങ്: ടിബറ്റില്‍ വന്‍ ജല പദ്ധതി തുടങ്ങാന്‍ ചൈനീസ് തീരുമാനിച്ചു. സാങ്പോ എന്ന ഇന്ത്യയിലെ   ബ്രഹ്മപുത്ര നദിയിലാണ്  1.8 ബില്യന്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് ചൈന ഒരുങ്ങുന്നത്  രാജ്യത്തെ പന്ത്രണ്ടാമതു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങി 16 മേഖലകളെ ശാക്തീകരിക്കാനാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചൈന പറയുമ്പോള്‍ ഇന്ത്യക്ക് ഇതെങ്ങനെ ബാധിക്കും എന്ന കാര്യം ഗൌരവത്തില്‍ കാണേണ്ടതാണ്‌. 510 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയാണു നിര്‍മിക്കുകയെന്നു ചൈന വ്യക്തമാക്കി. അത്ര വലിയ അണക്കെട്ടല്ല ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്നതെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് അധികൃതര്‍ ഇന്ത്യക്ക് ഉറപ്പു കൊടുത്തിരുന്നതാണ്. അണക്കെട്ടു നിര്‍മാണം അയല്‍രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലദേശിനെയും ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 5123»|

« Previous Page« Previous « അമേരിക്കയ്ക്ക് ഉദാരീകരണം മടുത്തു
Next »Next Page » ജപ്പാനില്‍ വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പ് ഇല്ല »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine