ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തിലുള്ള മിസൈലുകള്‍

June 29th, 2012
brahmos missile 2012-epathram
മോസ്കോ: ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇവ 2017 ല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലിന്റെ മുന്നോടിയാണ് ഇത്. ഇത് വികസിപ്പിച്ചെടുക്കാന്‍ അഞ്ചു വര്ഷം വേണം.
മിസൈലിന്റെ വിക്ഷേപണം 2017 ല്‍ നടത്താനാകുമെന്ന് ഇന്ത്യ – റഷ്യ സംയുക്ത സംരംഭമായ ബ്രഹ് മോസ് എയറോസ്പേസിന്റെ സി. ഈ. ഓ. ആയ ശിവതാണുപിള്ളയാണ് വ്യക്തമാക്കിയത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ആണ് ഇവ.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയടക്കം ആറ് മരണം

June 11th, 2012

George-Saitoti-epathram

നെയ്റോബി: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു കെനിയന്‍ ആഭ്യന്തര സുരക്ഷാ കാര്യ മന്ത്രി ജോര്‍ജ് സയ്ടോടിയും സഹമന്ത്രി ഓര്‍വ ഒജോഡയും  മറ്റു നാലു പേരും മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഗോംഗ ടൗണ്‍ വനമേഖലയില്‍ വച്ചാണു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മുന്‍ വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരിക്കുകയായിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രാവിമാനം തകര്‍ന്നു വീണു പേര്‍ 153 മരിച്ചു

June 4th, 2012

nigeria-crash-epathram

അബുജ: നൈജീരിയയില്‍ 153 പേരടങ്ങിയ യാത്രാവിമാനം പാര്‍പ്പിട മേഖലയിലെ കെട്ടിടത്തിനു മുകളിലേക്കു തകര്‍ന്നു വീണു; മുഴുവന്‍ പേരും മരിച്ചതായി റിപ്പോര്‍ട്ട്. വാണിജ്യ നഗരം ലഗോസിലാണ് അപകടം ഉണ്ടായത്‌.
നിയന്ത്രണം വിട്ട വിമാനം കൂപ്പു കുത്തുകയായിരുന്നു. ഡാന എയറിന്‍റേതാണ് അപകടത്തില്‍പ്പെട്ട വിമാനം. തീപടര്‍ന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലഗോസില്‍നിന്ന് തലസ്ഥാനം അബുജയിലേക്കു പുറപ്പെട്ട വിമാനത്തിന് ഇഫാക്കൊ മേഖലയില്‍ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു

May 21st, 2012

Abdel_Baset_Al_Megrahi-epathram

ട്രിപ്പോളി:1988 ഡിസംബറില്‍ അമേരിക്കയുടെ പാനാം 103 ബോംബ്‌ വെച്ച് തകര്‍ത്തു എന്ന കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) അന്തരിച്ചു. വിമാനം ന്യൂയോര്‍ക്കിലേക്കു പറക്കുന്നതിനിടെ സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു എന്നതാണ് കുറ്റം. ദുരന്തത്തില്‍189 അമെരിക്കക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. ഈ വിവാദമായ ലോക്കര്‍ബി വിമാന സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയും ലിബിയയും യുദ്ധമുണ്ടാകുകയും അമേരിക്ക ലിബിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ വര്‍ഷിച്ച ബോംബില്‍ നിന്നും അന്നത്തെ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഖദ്ദാഫി തലനാരിഴക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്‌.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഈ കേസ്‌ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുകയും ഏറെ അന്താരാഷ്ട്ര സമ്മര്‍ദത്തെ ത്തുടര്‍ന്നാണു ലിബിയയിലേക്കു കടന്ന മെഗ്രാഹിയെ ലിബിയ വിചാരണയ്ക്കു സ്കോട്ട്ലന്‍ഡിനു വിട്ടുനല്‍കിയത്. 2001 മുതല്‍ 2009 അവിടെ തടവിലായിരുന്ന ക്കേസിലെ മുഖ്യപ്രതി മെഗ്രാഹി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും

May 15th, 2012
taruni sachdev-epathram
കാഠ്മണ്ഡു: നേപ്പാളിലെ ജോംസോമില്‍ ചെറുവിമാനം തകര്‍ന്ന് മരിച്ച 13 ഇന്ത്യക്കാരില്‍ ബാലതാരവും പരസ്യ മോഡലുമായ തരുണി സച്ച്‌ദേവും അമ്മ ഗീത സച്ച്‌ദേവും. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇരുവരും. 50 ഓളം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തരുണി മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ പാ അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള തരുണി മുംബൈ സ്വദേശിയാണ്. അപകടത്തില്‍ 15 പേരാണ് മരിച്ചത്. ആറുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നേപ്പാളിലെ പൊഖ്‌റയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന അഗ്നിഎയറിന്റെ ഡോണിയര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. അറുപത് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രക്കിടയിലായിരുന്നു അപകടം. രാവിലെ 9.30ന് പറന്നുയര്‍ന്ന വിമാനം പതിനഞ്ച് മിനുട്ടുകള്‍ക്കുശേഷം ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ മലയിടുക്കില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും

ഡാഷ്ബോർഡിൽ പാമ്പ് : വിമാനം നിലത്തിറക്കി

April 6th, 2012

snake-on-dashboard-epathram

മെൽബൺ : പറന്നുയർന്ന വിമാനത്തിന്റെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെടാനുള്ള സ്വിച്ച് അമർത്താൻ കൈ നീട്ടിയപ്പോൾ ഒന്നു ഞെട്ടി. സ്വിച്ചിനടുത്ത് നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നു. പരിഭ്രാന്തനായ പൈലറ്റ് ഒരു വിധം എയർ ട്രാഫിക് കൺട്രോളറെ വിവരം ധരിപ്പിച്ചു. വിമാനത്തിൽ പാമ്പുണ്ട് എന്നറിഞ്ഞ എയർ ട്രാഫിക് കൺട്രോളർ വിമാനം അത്യാവശ്യമായി നിലത്തിറക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.

ഡാർവിൻ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പൈലറ്റ് പാമ്പിനെ കണ്ടത്.

അത്യാവശ്യമായി നിലത്തിറക്കിയ വിമാനത്തിൽ പാമ്പിനെ കൈകാര്യം ചെയ്യാൻ പരിജ്ഞാനമുള്ള ഒരു എയർക്രാഫ്റ്റ് എഞ്ജിനിയർ വിശദമായ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു കൂട്ടിൽ എലിയെ വെച്ച് പാമ്പിനെ ആകർഷിക്കാനാണ് ഇനി പരിപാടി. പാമ്പിനെ കണ്ടെത്തുന്നത് വരെ വിമാനം ഉപയോഗിക്കാനാവില്ല എന്ന് അധികൃതർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാര്‍ബണ്‍ നികുതിക്കെതിരെ ചൈന

February 6th, 2012

carbon tax-epathram

ബെയ്ജിംഗ്: യൂറോപ്യന്‍ യൂണിയന്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമത്തിനെതിരെ ചൈന രംഗത്ത്‌ വന്നു. ഈ നികുതി നല്‍കേണ്ടെന്ന് രാജ്യത്തെ എല്ലാ വിമാന കമ്പനികള്‍ക്കും ചൈന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഹരിതോര്‍ജ പദ്ധതിയുടെ ഭാഗമായാണ് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വന്നത്. യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലുമൊരു വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ കമ്പനികള്‍ക്കും ജനുവരി ഒന്നു മുതലാണ് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു. വിമാന എഞ്ചിനുകളില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് കാര്‍ബണ്‍ നികുതി പദ്ധതി തയാറാക്കിയത്. ചൈനയെ കൂടാതെ അമേരിക്ക, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍്റെ നികുതി പദ്ധതിക്കെതിരാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രക്കിടെ പൈലറ്റ്‌ ഹൃദയാഘാതം മൂലം മരിച്ചു

January 21st, 2012

pilots-plane-cockpit-epathram

മോസ്‌കോ: ബാങ്കോക്കില്‍ നിന്നും റഷ്യയിലെ സൈബീരിയയിലേക്ക്‌ വന്ന ബോയിംഗ്‌ 757 വിമാനത്തിന്റെ പൈലറ്റ്‌ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. വിമാനത്തിലെ റിസര്‍വ്‌ പൈലറ്റായിരുന്ന സെര്‍ജി ഗൊലേവ്‌ (44) വിമാനം നിയന്ത്രിക്കുമ്പോഴാണ്‌ ഹൃദയാഘാതം അനുഭവപ്പെട്ടത്‌. ജീവന്‍ രക്ഷിക്കാന്‍ വിമാനജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചൈനീസ്‌ വ്യോമമേഖലയിലൂടെ പറന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം. എന്നാല്‍, സെര്‍ജി പൈലറ്റ്‌ ആണെങ്കിലും സാധാരണ യാത്രക്കാരനായി സഞ്ചരിക്കുമ്പോഴാണ്‌ മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഷ്യന്‍ വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു

September 7th, 2011

yak-42-aircraft-epathram

മോസ്കോ : റഷ്യയുടെ ഐസ് ഹോക്കി ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു. ജീവനോടെ രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. 37 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ട യാക് – 42 എന്ന തരം വിമാനം 1980 മുതല്‍ നിലവിലുണ്ടെങ്കിലും ഇതില്‍ ഒരു ഡസനോളം വിമാനങ്ങളെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് കാലപ്പഴക്കം വന്ന വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കും എന്ന് റഷ്യന്‍ രാഷ്ട്രപതി ദിമിത്രി മെദ്വെദേവ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി ഡിന്നര്‍ ബഹിരാകാശത്ത് നിന്നാകാം

August 20th, 2011

dinner_space-epathram

മോസ്കോ: കച്ചവടം ഭൂമിയില്‍ മാത്രം പോരല്ലോ, ഇവിടെയാണെങ്കില്‍ മല്‍സരം മുറുകുന്നു ഇനി കച്ചവടമോക്കെ ബഹിരാകാശത്ത് ആക്കിയാലോ ?   രാവിലെ ചൊവ്വയെയും വ്യാഴത്തെയും കണിക്കണ്ട് ഉണരാം. അന്തരീക്ഷത്തിലൂടെ മോണിങ് വാക്ക് നടത്താം, ചന്ദ്രനിലൂടെ ഒരു യാത്ര പോകാം ഇങ്ങനെ പരസ്യവും കൊടുക്കാം.  ഇത് ഒരു കഥയല്ലെ എന്ന് സംശയ്ക്കാം അല്ലെ,  എന്നാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ പണമുള്ളവന് ബഹിരാകാശത്ത് പോയി ഡിന്നര്‍ കഴിക്കാം.  ബഹിരാകാശ വിനോദ സഞ്ചാരത്തിനു പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ ഒരു ഹോട്ടല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണു റഷ്യ. 2016 ല്‍ ഏഴ് അതിഥികള്‍ക്കു താമസിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഹോട്ടല്‍ നിര്‍മിക്കാനാണു പദ്ധതി. ഇവര്‍ക്കു ചന്ദ്രന്‍റെ മറുവശത്തേക്കു യാത്ര ചെയ്യാനുള്ള സംവിധാനവും  ഒരുക്കും. 2030 ഓടെ ചൊവ്വയിലേക്കും അതിഥികളെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണു റഷ്യന്‍ കമ്പനി ഓര്‍ബിറ്റല്‍ ടെക്നോളജീസ്. അതിഥികളെ കൊണ്ടു പോകാന്‍ പുതിയ ബഹിരാകാശ പേടകം നിര്‍മിക്കും. അഞ്ചു ദിവസത്തെ താമസത്തിനു ഒരു മില്യണ്‍ ഡോളര്‍ നല്‍കണം. ബഹിരാകാശ കേന്ദ്രത്തെക്കാള്‍ സൗകര്യങ്ങള്‍ ഹോട്ടലില്‍ ഉണ്ടാകും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 5123»|

« Previous Page« Previous « സമ്പന്ന സഹിത്യകാരന്‍ ജയിംസ് പാറ്റേഴ്സണ്‍
Next »Next Page » ട്രിപ്പോളിയും വീഴുന്നു ഗദ്ദാഫിയുടെ നില പരുങ്ങലില്‍ » • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍
 • പെൺകുട്ടികൾ പാടുന്നതിന് വിലക്ക്
 • അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി
 • കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍
 • ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി
 • ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍
 • കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌
 • സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ
 • വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല
 • ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
 • ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം
 • നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  
 • മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine