മോസ്‌കോ:മഗദന്‍ പ്രവിശ്യയില്‍ നിന്ന് ചുകോട്കയിലേക്ക് 16 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യവുമായി പോയ എഎന്‍-12 വിമാനമായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി.പ്രാദേശികസമയം രാവിലെ ഏഴരയോടെയാണ് വിമാനം റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒംസുകാ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനികള്‍ക്ക് സമീപം തകര്‍ന്നുവീണനിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 11 ആളുകളും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം വിമാനത്തിലെ ജീവനക്കാരാണ്. അപകട കാരണം അറിവായിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.