അര്‍ബുദം തടയാന്‍ ‘ഗ്രീന്‍ ടീ’

May 29th, 2009

പ്രാഥമിക ഘട്ടത്തില്‍ ഉള്ള രക്താര്‍ബുദം (ലൂകീമിയ) തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദം ആണെന്ന് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീയില്‍ ഉള്ള എപ്പിഗല്ലോ കടെചിന്‍ ഗാലെറ്റ് (epi­gal­lo­cat­echin gal­late) എന്ന രാസ പദാര്‍ത്ഥം ആണ് രക്താര്‍ബുദത്തെ തടയുന്നത്. ലിംഫ് നോടുകള്‍ക്ക് വീക്കം ബാധിച്ച രോഗികളുടെ നീര്‍ക്കെട്ട് 50 ശതമാനം വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിഞ്ഞു എന്ന് ഹെമറ്റോളജിസ്റ്റ്‌ ആയ ടയിറ്റ്‌ ഷാനാഫെല്റ്റ്‌ പറയുന്നു. ഷാനാഫെല്റ്റ്‌ന്റെ നേതൃത്വത്തില്‍ റോഷസ്ടറിലെ മയോ ക്ലിനിക്കിലാണ് ഈ ഗവേഷണം നടന്നത്. ഗാഡത കൂടിയ ഗ്രീന്‍ ടീ സത്ത് ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ കണ്ടെത്തല്‍ മെയ്‌ 26 ന് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓണ്‍കോളജിയില്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കഠിനമായ ലിംഫോ സൈടിക് രോഗികളില്‍ ഇവ പരീക്ഷിച്ചു നോക്കി. ഈ രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സ ഇല്ല.
 
ഈ രോഗാവസ്ഥ തുടങ്ങുന്നത് ലിംഫോ സൈറ്റുകള്‍ എന്ന ചുവന്ന രക്ത കോശങ്ങള്‍ക്ക് ‘മ്യു‌ട്ടേഷന്‍’ സംഭവിക്കുമ്പോള്‍ ആണ്. കാലക്രമേണ ഈ പരിണാമം വന്ന കോശങ്ങള്‍ ത്വരിത ഗതിയില്‍ വിഭജനം നടത്തുകയും സാധാരണ രക്ത കോശങ്ങള്‍ക്ക് പകരം അസ്ഥികളുടെ മജ്ജയിലും ലിംഫ് ഗ്രന്ഥികളിലും സ്ഥാനം പിടിക്കും. മാത്രമല്ല പുറമേ നിന്നുള്ള അനാവശ്യ പദാര്‍ഥങ്ങളെ അവിടേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. തത്‌ഫലമായി ലിംഫ് നോടുകള്‍ക്ക് വീക്കവും ഉണ്ടാകും. ഏതാണ്ട് പകുതിയോളം രോഗികള്‍ അവസാനം മരണത്തിന് കീഴടങ്ങും എന്നാണു ഗവേഷകര്‍ പറയുന്നത്. രോഗം പ്രാരംഭ ഘട്ടത്തില്‍ ആണെങ്കില്‍ ഗ്രീന്‍ ടീ സത്ത് മാത്രമായോ അല്ലെങ്കില്‍ ഈ സത്ത് അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒപ്പമോ നല്‍കിയാല്‍ വളരെ പ്രയോജനം ചെയ്യും എന്ന് അവര്‍ അവകാശപ്പെടുന്നു.
 

tea-plant

 
ഗ്രീന്‍ ടീ, ഏഷ്യന്‍ സ്വദേശിയായ ‘കമേലിയ സൈനെന്‍സിസ്’ എന്ന കുറ്റി ച്ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്‌. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ അത്ഭുതകരമായ ശേഷിയാണ് ഇതിനു ഉള്ളതെന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ നീല്‍ കെയും പറയുന്നു. ഈ പുതിയ കണ്ടു പിടിത്തം രക്താര്‍ബുദം ബാധിച്ചവര്‍ക്ക്‌ ആശ്വാസം ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പന്നി പനി പടരുന്നു

April 27th, 2009

പന്നി പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനാണ് ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗ ഭീഷണി വര്‍ധിച്ചു എന്ന് ഇതിന് അര്‍ഥമില്ല എന്നും ഇത്തരം ഒരു പ്രഖ്യാപനം രോഗത്തെ നേരിടുന്നതിന് ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെക്സിക്കോവില്‍ നിന്നും ഉല്‍ഭവിച്ച ഈ പകര്‍ച്ച വ്യാധി ന്യൂയോര്‍ക്ക് വരെ എത്തി എന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം 20 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി വരുത്താവുന്ന വിപത്തിന്റെ അളവ് എത്രയാവും എന്ന് അറിയാത്ത നിലക്ക് അതിനുള്ള മുന്‍‌കരുതല്‍ ആയിട്ടാണ് ഇത്തരം ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു.
 


മുന്‍‌കരുതല്‍ : മെക്സിക്കോയില്‍ മുഖം മൂടി അണിഞ്ഞ് ചുംബിക്കുന്ന ദൃശ്യം

 
ഇതിനിടയില്‍ ആസ്ത്രേലിയയും ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വയറസ് ന്യൂസീലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണിത്. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലും ബ്രിട്ടനിലും വയറസ് എത്തിയിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നും വന്ന ഒരു ഇരുപത്തഞ്ച് അംഗ സംഘമാണ് പനി ന്യൂസീലാന്‍ഡില്‍ കൊണ്ടു വന്നത് എന്നാണ് ന്യൂസീലാന്‍ഡ് അധികൃതര്‍ പറയുന്നത്.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പനി തടയാന്‍ കൈ കഴുകുക

April 26th, 2009

മെക്സിക്കോയില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനി ഒരു ആഗോള പകര്‍ച്ച വ്യാധിയായി മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാദേശികമായി ഇത് പകരുക തന്നെ ചെയ്യും. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഈ വൈറസിന്റെ ശേഷി തന്നെയാണ് ഇതിനെ ഏറ്റവും അപകടകാരി ആക്കുന്നത്. എന്നാല്‍ ഇത്തരം പനികള്‍ക്ക് എതിരെ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍‌കരുതലുകള്‍ ഉണ്ട്. അമേരിക്കയിലെ പ്രസിദ്ധമായ സി.ഡി.സി. (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) യുടെ സ്ഥാപക ലക്ഷ്യം തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക എന്നതാണ്. സി.ഡി.സി. യുടെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെസ്സര്‍ പറയുന്നത് ചില പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ ഓരോ വ്യക്തിക്കും തനിക്ക് പനി വരാതെ സൂക്ഷിക്കാന്‍ ആവും എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തിപരമായ ശുചിത്വം തന്നെ. ആഹാരം കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈ കഴുകണം. നന്നായി സോപ്പിട്ടോ അല്ലെങ്കില്‍ പ്രത്യേകം അണുനാശിനികള്‍ ഉപയോഗിച്ചോ കൈ കഴുകുന്നത് ആണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പ്രബലം ആയി നില്‍ക്കുന്ന അവസരത്തില്‍ ഉത്തമം. വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കൈ ശുചിയാക്കാന്‍ ഉള്ള ആല്‍ക്കഹോള്‍ അധിഷ്ഠിതം ആയ ജെലുകളോ ഫോമുകളോ ഉപയോഗിക്കാവുന്നതാണ്.
 
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടി വെക്കുക. ഇത് അണുക്കള്‍ പരക്കുന്നതിനെ ഒരു പരിധി വരെ തടയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന കണികകള്‍ മേശ പുറത്തും പാത്രങ്ങളുടെ പുറത്തും ഫോണിലും ഒക്കെ ഒട്ടി പിടിച്ച് ഇരിക്കുന്നു. ഇത് പിന്നീട് കൈ വിരലുകളിലൂടെ വായിലും മൂക്കിലും കണ്ണിലും എത്തുന്നു. ഇതാണ് പനി ഏറ്റവും അധികം വ്യാപകമായി പകരുന്ന രീതി. ഇത് തടയുവാന്‍ ഇടക്കിടക്ക് കൈ കഴുകുന്നത് സഹായകരമാവും.
 
ശരീര വേദന, തുമ്മല്‍, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്കും മറ്റും പോകാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. പൊതു സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുകയോ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുകയോ അരുത്.
 
നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ പനി പടരുന്ന പക്ഷം കഴിയുന്നതും വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുക. ജോലിക്ക് പോകുകയാണെങ്കില്‍ കഴിയുന്നത്ര മറ്റുള്ളവരുമായി കൂടുതല്‍ ശാരീരിക സാമീപ്യം ഒഴിവാക്കുക.
 
ഇത്തരം ലളിതമായ മുന്‍‌കരുതലുകള്‍ക്ക് നിങ്ങളെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
  
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ പന്നി പനി

April 25th, 2009

swine flu outbreak in mexicoഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.

സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്.

മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്.

ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.

ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു

March 20th, 2009

ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി.

പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം

October 13th, 2008

വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി സി. എഫ്. എല്‍. ലാമ്പുകള്‍ ഉപയോഗി യ്ക്കുന്നതിന് എതിരെ ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഇത്തരം ലാമ്പുകളില്‍ ചിലതില്‍ നിന്നും ബഹിര്‍ ഗമിയ്ക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ പരിമിതമായ അളവിലും കൂടുതല്‍ ആണത്രെ. ഇത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവും. എക്സീമ പോലുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുവാനും ചര്‍മ്മം ചുവന്ന് തടിച്ച് വരാനും ചില രക്ത ദൂഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനും ഈ ബള്‍ബുകളുടെ അടുത്ത് വെച്ചുള്ള ഉപയോഗം കാരണം ആവുന്നു. എന്നാല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത ഗവേഷകര്‍ തള്ളി കളഞ്ഞു.

എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം.

ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല.

ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല.

ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലൈംഗിക ഉത്തേജന ഔഷധം ദുബായ് നിരോധിച്ചു

August 19th, 2008

ലൈംഗിക ഉത്തേജന ഔഷധമായ വിയാപ്രോ കാപ്സ്യൂളിന്‍റെ വില്‍പ്പന ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന വസ്തുക്കള്‍ കാപ്സ്യൂളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അപകടമാര രീതിയിലേക്ക് രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് താഴ്ത്തുന്ന വസ്തുക്കള്‍ ഇതിലുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ റെഥാ സല്‍മാന്‍ അറിയിച്ചു. ഈ മരുന്ന് വിപണിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചി ട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

10 of 108910

« Previous Page « അജ്മാനില്‍ തീ പിടുത്തം – മൂന്ന് മലയാളികള്‍ മരിച്ചു
Next » കുവൈറ്റിലും തീവണ്ടി വരുന്നു » • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍
 • പെൺകുട്ടികൾ പാടുന്നതിന് വിലക്ക്
 • അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി
 • കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍
 • ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി
 • ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍
 • കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌
 • സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ
 • വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല
 • ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
 • ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം
 • നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  
 • മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine