ജനാധിപത്യം പുനഃസ്ഥാപിക്കും: സൂ ചി

April 18th, 2016

aung-san-suu-kyi-epathram

മ്യാന്മർ: ഭരണഘടനാ ഭേദഗതിയിലൂടെ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തും എന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഔങ് സൻ സൂ ചി പ്രസ്താവിച്ചു. ബുദ്ധ മത പുതു വർഷ സന്ദേശം ദേശീയ ടെലിവിഷനിലൂടെ നൽകവെയാണ് സൂ ചി ഈ പ്രസ്താവന നടത്തിയത്. ഒരു ശരിയായ ജനാധിപത്യ ഭരണത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ് എന്ന് നൊബേൽ സമ്മാന ജേതാവ് കൂടിയായ സൂ ചി പറഞ്ഞു.

2015ലെ തിരഞ്ഞെടുപ്പിൽ സൂ ചി യുടെ കക്ഷി ചരിത്ര വിജയം നേടിയെങ്കിലും ഭരണ ഘടനയിലെ ഒരു സാങ്കേതിക തടസ്സം മൂലം അവർക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചില്ല. ഇത് മൂലം പുതുതായി ക്രമപ്പെടുത്തിയ പ്രധാനമന്ത്രി പദത്തിന് തുല്യമായ സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനമാണ് സൂ ചി ഇപ്പോൾ വഹിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

June 17th, 2012

suu-kyi-nobel-prize-epathram

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂ ചി പാർലമെന്റിൽ

May 2nd, 2012

aung-san-suu-kyi-epathram

നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.

എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്യൂ ചി പാർലമെന്റിലേക്ക്

April 10th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രതിപക്ഷ നേതാവ് ഓങ് സാൻ സ്യൂ ചി ഏപ്രിൽ 23ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കും. സ്യൂ ചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി 43 സീറ്റുകളാണ് ഏപ്രിൽ 1ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സ്യൂ ചി ക്ക് ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു.

അര നൂറ്റാണ്ടോളം പട്ടാള ഭരണത്തിൻ കീഴെയായിരുന്ന മ്യാന്മറിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മ്യാന്മർ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇത് ജനങ്ങളുടെ വിജയം : സൂ ചി

April 4th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കിയ ഓങ് സാൻ സൂ ചി ഈ വിജയം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് വ്യക്തമാക്കി. തന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച വൻ ജനാവലിയെ അഭിസംബോധന ചെയ്താണ് ഇത് തങ്ങളുടെ വിജയമല്ല, മറിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ ജനങ്ങളുടേയും വിജയമാണിത് എന്ന് പറഞ്ഞത്.

സൂ ചി യുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ മൽസരിച്ച 44 സീറ്റുകളിൽ മുഴുവനും വിജയിച്ചു.

50 വർഷത്തിലേറെ കാലമായി സൈനിക ഭരണത്തിന് കീഴിലായ മ്യാന്മറിൽ സൂ ചി യുടെ വിജയം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ പുത്തൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. എന്നാൽ വിജയം ഇനിയും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖാപിച്ചിട്ടില്ല.

എന്നാൽ ഈ വിജയത്തോടെ സൂ ചി കഴിഞ്ഞ 15 വർഷത്തോളം തന്നെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് കാരണക്കാരായ പലരുടേയും കൂടെ പാർലമെന്റിൽ സ്ഥാനം നേടും.

തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തിയാൽ മ്യാന്മറിന് എതിരെയുള്ള കർശ്ശനമായ ഉപരോധം പിൻവലിക്കാം എന്ന അമേരിക്കയുടേയും യൂറോപ്യൻ യൂണിയന്റേയും വാഗ്ദാനം ഭരണത്തിൽ ഇരിക്കുന്ന സൈനിക ഭരണകൂടത്തിനും ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം

April 2nd, 2012

aung-san-suu-kyi-epathram

കാവ്ഹ്മു: മ്യാന്‍‌മറില്‍ നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ്‌ സാന്‍ സ്യൂചിക്ക് ജയം. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ സ്യൂചി കാവ്ഹ്മു മണ്ഡലത്തില്‍ നിന്ന് ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ . എല്‍ .ഡി.) പാര്‍ട്ടി അറിയിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചത്. സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.

1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല. പട്ടാള ഭരണകൂടം ഏറെ കാലം സ്യൂചിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഏറെ ലോക ശ്രദ്ധ നേടിയതോടെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തി.

മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി 44 സീറ്റുകളിലേക്കാണ് മത്സരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹിലരി ക്ലിന്‍റണ്‍ ഔങ് സാന്‍ സൂ ചി കൂടിക്കാഴ്ച നടന്നു

December 2nd, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഔങ് സാന്‍ സൂ ചിയെയും കണ്ടു ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം മ്യാന്‍മര്‍ തലസ്ഥാനമായ യാങ്കൂണില്‍ എത്തിയതായിരുന്നു ഹിലരി. 1955ന് ശേഷം മ്യാന്‍മറിലെത്തുന്ന അമേരിക്കയുടെ ആദ്യ വിദേശ കാര്യ സെക്രട്ടറിയാണ് ഹിലരി. ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് തന്റെ സന്ദര്‍ശനമെന്നും, ജനാധിപത്യ പാതയിലേക്ക് ചുവടു മാറി ക്കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ ഭരണകൂടവുമായി അമേരിക്ക ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുമെന്നും ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കി‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂ ചി യുടെ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തു

November 26th, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: മ്യാന്മാറിലെ ജനാധിപത്യ പോരാളിയായ ഔങ് സാന്‍ സൂ ചി യും രാഷ്ട്രീയ പാര്‍ട്ടിയായ എന്‍. എല്‍. ഡി. യും മ്യാന്‍മറിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. ഇതിനായി വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍. എല്‍. ഡി.) നേതാക്കള്‍ ഔദ്യോഗികമായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. 50 വര്‍ഷത്തിനുള്ളില്‍ ആദ്യമായി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ മ്യാന്‍മറില്‍ എത്തുന്നതിന്‌ മുമ്പാണ് സൂ ചി യുടെ പാര്‍ട്ടി അപേക്ഷ നല്‍കിയത്. ബുധനാഴ്ചയാണ് ഹില്ലരി ക്ലിന്റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ ജയിലില്‍ കിടന്നിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂ ചി യുടെ പാര്‍ട്ടിയായ എന്‍. എല്‍. ഡി. 2010 നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സൂ ചി യെ മത്സര രംഗത്തു നിന്നും തടയുന്നതിനാണ് സൈന്യം ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഔങ് സാന്‍ സൂ ചി മോചിതയായി

November 13th, 2010

aung-san-suu-kyi-epathram
മ്യാന്‍മാര്‍ : കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ പട്ടാള ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ച മ്യാന്‍മാറിലെ അനിഷേധ്യ പ്രതിപക്ഷ നേതാവ്‌ ഔങ് സാന്‍ സൂ ചി യെ പട്ടാള ഭരണകൂടം മോചിപ്പിച്ചു. തകര്‍ന്നു തുടങ്ങിയ സൂ ചി യുടെ വീടിനു വെളിയില്‍ പട്ടാളം സ്ഥാപിച്ച വേലികള്‍ പൊളിച്ചു മാറ്റി തുടങ്ങിയപ്പോഴേക്കും ആയിര കണക്കിന് അനുയായികള്‍ സൂ ചി യുടെ വീടിനു ചുറ്റും മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടി. ഉദ്യോഗസ്ഥര്‍ സൂ ചി യുടെ വീട്ടില്‍ ചെന്ന് മോചന ഉത്തരവ് വായിക്കുകയായിരുന്നു.

aung-san-suu-kyi-released-epathram

മോചിതയായ സൂ ചി വീടിനു വെളിയില്‍ കൂടി നില്‍ക്കുന്ന അനുയായികളോട് കൈ വീശുന്നു

ഇതിനു മുന്‍പും പല തവണ സൂ ചി യെ മോചിപ്പിച്ചി രുന്നുവെങ്കിലും അതികം താമസിയാതെ തന്നെ പട്ടാളം ഇവരെ വീണ്ടും തടങ്കലില്‍ ആക്കുകയായിരുന്നു പതിവ്‌.

2200 ലേറെ രാഷ്ട്രീയ തടവുകാര്‍ ഉള്ള മ്യാന്‍മാറില്‍ “ഞങ്ങള്‍ സൂ ചി യുടെ കൂടെ” എന്ന മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് സൂ ചി യെ ജനം വരവേറ്റത്. സൂ ചി യുടെ വീട്ടില്‍ എത്തിയ ജനത്തിന്റെ ചിത്രം രഹസ്യ പോലീസ്‌ പകര്‍ത്തുന്നതും കാണാമായിരുന്നു.

സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം തുടരുന്ന സൂ ചി യ്ക്ക് ഇതിനിടയില്‍ ഒട്ടേറെ സ്വകാര്യ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 1999ല്‍ സൂ ചി യുടെ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ്‌ മൈക്കല്‍ ആരിസ്‌ ക്യാന്‍സര്‍ ബാധിച്ച് മരിക്കാറായപ്പോഴും സൂ ചി യെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് പട്ടാളം വിസ അനുവദിച്ചില്ല. ഭാര്യയെ കാണാന്‍ ആവാതെ തന്നെ അദ്ദേഹം മരിച്ചു. പത്തു വര്‍ഷത്തോളമായി സൂ ചി സ്വന്തം മക്കളെ കണ്ടിട്ട്. പേര മക്കളെയാവട്ടെ ഇത് വരെ കണ്ടിട്ടുമില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മ്യാന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി നീളുന്നു

November 8th, 2010

myanmar-elections-epathram

മ്യവാഡി : മ്യാന്മാറില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയങ്ങള്‍ ഇല്ലെങ്കിലും ഫല പ്രഖ്യാപനം അനിശ്ചിതമായി തന്നെ തുടരുന്നു. പട്ടാള ഭരണ കൂടത്തിന്റെ കയ്യില്‍ തന്നെ ഭരണം തുടരും എന്ന് വ്യക്തം ആണെങ്കിലും ഇതുവരെ ഫലം പ്രഖ്യാപിക്കാനോ എന്ന് ഫലം പ്രഖ്യാപിക്കും എന്ന് അറിയിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

തെരഞ്ഞെടുപ്പ്‌ സ്വതന്ത്രമായിരുന്നില്ല എന്നും അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ നടന്നതാണ് എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. മ്യാന്മാറില്‍ രാഷ്ട്രീയ മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ അമേരിക്ക തുടരും എന്നും അദ്ദേഹം അറിയിച്ചു.

ആകെയുള്ള 1159 സീറ്റുകളില്‍ പ്രതിപക്ഷം കേവലം 164 സീറ്റുകളിലേക്ക് മാത്രമേ മത്സരിച്ചിട്ടുള്ളൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഫലത്തിന് ഭരണ മാറ്റം കൊണ്ട് വരാന്‍ ആവില്ല എന്ന് ഉറപ്പാണ്. പാര്‍ലമെന്റ് സീറ്റുകളില്‍ തന്നെ 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് വേണ്ടി നീക്കി വെച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം എത്ര ശക്തമാണ് എന്ന് അറിയുവാന്‍ തെരഞ്ഞെടുപ്പ്‌ ഫലം സഹായകരമാവും എന്നാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്സ്‌ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമം നടന്നതായി രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബലം പ്രയോഗിച്ചു വോട്ടര്‍മാരെ കൊണ്ട് തങ്ങള്‍ക്കു അനുകൂലമായി സൈന്യം വോട്ടു ചെയ്യിച്ചു, പലയിടത്തും ബോംബ്‌ ഭീഷണിയും അക്രമവും കൊണ്ട് വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ട് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയിലും വോട്ടെണ്ണലിലും വമ്പിച്ച ക്രമക്കേട്‌ തന്നെ നടന്നു എന്നും സൂചനയുണ്ട്.

1962 മുതല്‍ മ്യാന്മാറില്‍ പട്ടാള ഭരണമാണ്. 1990ല്‍ വന്‍ ഭൂരിപക്ഷവുമായി പട്ടാള ഭരണത്തിനെതിരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഔങ് സാന്‍ സൂ ചി യുടെ വിജയം അംഗീകരിക്കാതെ പട്ടാളം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയായിരുന്നു. ഇപ്പോഴും തടങ്കലില്‍ ആയ സൂ ചിക്ക് സമാധാനത്തിനുള്ള നോബല്‍ സമാനവും ലഭിച്ചു. രണ്ടായിരത്തിലേറെ രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മ്യാന്‍മാറില്‍ തടവില്‍ കഴിയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ഇന്തോനേഷ്യ അഗ്നിപര്‍വ്വത ദുരന്തം – മരണം നൂറായി
Next Page » ഔങ് സാന്‍ സൂ ചി മോചിതയായി » • ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത
 • ലണ്ടനില്‍ വന്‍ തീപിടുത്തം
 • ഖത്തറും ഇറാനും രഹസ്യ ചര്‍ച്ച : സൗദിക്കെതിരായ നീക്കം പുറത്ത്
 • അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍
 • വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി
 • കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്
 • ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്
 • പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്
 • നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍
 • പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല
 • ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായി
 • ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍
 • പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണ പരമ്പര
 • കാനഡയില്‍ വെടിവെയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു
 • ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ സുരക്ഷാവലയത്തില്‍
 • സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി
 • ഇന്തോനേഷ്യയിൽ ഭൂചലനം : 54 മരണം
 • ഫിദൽ കാസ്ട്രോ അന്തരിച്ചു
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ : ഡോ. പി. എ. ഇബ്രാഹിം ചെയര്‍മാന്‍
 • ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റു • ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...
  യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
  മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
  കപ്പല്‍ ദുരന്തം : കാണാതായ...
  280 പ്രാവശ്യം പീഡനം നടത്ത...
  മൃതദേഹങ്ങളെ അപമാനിച്ച അമേ...
  ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine