ദുബായ് : ആള്‍ കേരള കോളേജസ് അലുമ്‌നായ് ഫോറം – അക്കാഫ് ന്റെ (AKCAF – All Kerala Colleges Alumni Forum) ആഭിമുഖ്യത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ എന്ന പേരില്‍ ജനുവരി 28ന് ദുബായില്‍ കൂട്ട ഓട്ടം സംഘടിപ്പിച്ചു. യു. എ. ഇ. വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ഭരണ നേതൃത്വ ത്തോടുള്ള ബഹുമാനാര്‍ത്ഥവും, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്‍റെ 61-ാമത് വാര്‍ഷിക ത്തോടനു ബന്ധിച്ചുമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ അക്കാഫ് ഒരുക്കിയത്.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്യുക
ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ എന്ന സംഘടനക്കു വേണ്ടിയാണ് ഓട്ടം സംഘടിപ്പിച്ചത്. ദുബായ് മംസാര്‍ ബീച്ച് റോഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂട്ട ഓട്ടത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കോണ്‍സുലേറ്റ് ജീവനക്കാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മറ്റി യിലെ അംഗത്വ സംഘടനകള്‍, കലാ – കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അക്കാഫ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സമൂഹ ത്തില്‍ പീഡിപ്പിക്ക പ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനു വേണ്ടി പ്രവര്‍ത്തി ക്കുന്ന സംഘടന യാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, സാമൂഹ്യ സേവനം