മസ്ക്കറ്റ് : ഒമാനിലെ 17 ഇന്ത്യന്‍ സ്ക്കൂളുകളുടെ സംയുക്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മസ്ക്കറ്റ് ഇന്ത്യ സ്ക്കൂളില്‍ നിന്നുമുള്ള 5 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനാല് സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്ത് ഉണ്ടായിരുന്നു. എം. അംബുജാക്ഷന്‍, എസ്. മുത്തുകുമാര്‍, അലക്സാണ്ടര്‍ ജോര്‍ജ്ജ്, മൈക്കല്‍, ചന്ദ്രഹാസ് അഞ്ചന്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
എം. അംബുജാക്ഷന്‍
ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ തികച്ചും ഗൌരവമേറിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് എന്ന് പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. അംബുജാക്ഷന്‍ e പത്രത്തോട് പറഞ്ഞു. സ്ക്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും എന്നും ഒമാനിലെ സാമൂഹ്യ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള അംബുജാക്ഷന്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിംഗ് അംഗമായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ എന്നിവയിലും സജീവമാണ്. 2010 ല്‍ ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം ഏറെ പിന്തുണ നല്‍കിയിരുന്നു. പാലക്കാട് എന്‍. എസ്. എസ്. കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണികസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഒമാന്‍ ഡെവെലപ്മെന്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം