അബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി ഒരുക്കുന്ന ‘കല യുവജനോത്സവം- 2011’ മെയ് 26, 27 (വ്യാഴം, വെള്ളി) തിയ്യതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. യു. എ. ഇ. തലത്തില്‍ നടത്തുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, നാടോടി നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സര ങ്ങള്‍ നടക്കുക.
മത്സര ത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കുട്ടിയെ ‘കലാതിലകം അബുദാബി -2011’ എന്ന ബഹുമതി നല്കി ആദരിക്കും.
അപേക്ഷാ ഫോറങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. കല അബുദാബിയുടെ വെബ്‌സൈറ്റിലും അപേക്ഷാ ഫോറങ്ങള്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ kala അറ്റ് kalaabudhabi ഡോട്ട് കോം എന്ന ഇ- മെയില്‍ വിലാസ ത്തിലും 02 55 07 212 എന്ന ഫാക്സ് നമ്പരിലും അയക്കാം.
മെയ് 20 നു മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ അയച്ചിരിക്കണം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സര ങ്ങളുടെ വിധി നിര്‍ണ്ണയിക്കുക.
കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 29 86 326, 050 – 26 54 656, 050 – 61 39 484 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, സംഘടന