അബുദാബി : ആഗോള വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള് വില വര്ദ്ധിപ്പിച്ച പെട്രോളിയം കമ്പനികളുടെയും അവര്ക്ക് കൂട്ട് നില്‍ക്കുന്ന കേന്ദ്ര – സംസ്ഥാന സര്ക്കാരുകളുടെയും നിലപാട് രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില വര്ധിപ്പിക്കുമെന്നു യുവ കലാ സാഹിതി മുസഫ യുണിററ് പ്രവര്ത്തക യോഗം അഭിപ്രായപ്പെട്ടു. വില വര്‍ദ്ധന പിന്‍വലിച്ച് പ്രവാസി കുടുംബങ്ങള്‍ അടക്കമുള്ള കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് യോഗം സര്ക്കാരുകളോട് ആവശ്യപ്പെട്ടു. മുസഫയിലെ അബുദാബി മലയാളി സമാജത്തില്‍ ചേര്ന്ന പ്രവര്ത്തക യോഗം കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വടകര ഉദ്ഘാടനം ചെയ്തു. സലിം കാഞ്ഞിരവിള അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി സെന്ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇ. ആര്‍. ജോഷി സംഘടന റിപ്പോര്ട്ടും, സുനില്‍ ബാഹുലേയന്‍ പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. അനില്‍ കെ. പി., കുഞ്ഞിലത്ത് ലക്ഷ്മണന്‍, കുഞ്ഞികൃഷ്ണന്‍, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. “നാട്ടില്‍ ഒരു ജനയുഗം” കാമ്പയിനും, യുവ കലാ സാഹിതി അംഗത്വ കാമ്പയിനും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംജിത്, ജിജേഷ്, സുഹാന സുബൈര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ബഷീര്‍ അലി, ഇസ്കന്തര്‍ മിര്സ, വിമല്‍ എന്നിവര്‍ ചര്ച്ചയില്‍ പങ്കെടുത്തു.. ഭാരവാഹികളായി വിജയന്‍ കൊല്ലം (പ്രസിഡന്റ്), വിമല്‍ പി. (വൈസ് പ്രസിഡന്റ്), സുനില്‍ ബാഹുലേയന്‍ (സെക്രട്ടറി), രവീഷ് കെ. (ജോയിന്റ് സെക്രട്ടറി), രഞ്ജിത് കായംകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. രഞ്ജിത് കായംകുളം സ്വാഗതവും, രവീഷ് കെ. നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : ഇ. ആര്‍. ജോഷി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി