അബുദാബി : സാമൂഹിക സാംസ്‌കാരിക രംഗത്ത് മൂന്ന് വ്യാഴവട്ട ക്കാലത്തില്‍ ഏറെ യായി സേവന പാരമ്പര്യ മുള്ള അബുദാബി കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനം അതിവിപുല മായി ആഘോഷിക്കാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
യു. എ. ഇ. യുടെ ഓരോ ദേശീയ ദിനവും എന്നും മലയാളി കള്‍ക്ക് ഏറെ ആഘോഷം പകരുന്ന സന്തോഷ മുഹൂര്‍ത്ത മാണ്. ഇന്ത്യന്‍ സമൂഹ ത്തിന് യു. എ. ഇ. യോടുള്ള തീര്‍ത്താല്‍ തീരാത്ത കടമയും കടപ്പാടും ഭരണ കൂട ത്തോടുള്ള ഐക്യവും എന്നും ദേശീയ ദിനാഘോഷ ങ്ങളില്‍ ഏറെ പ്രകടമാണ്.
അതു കൊണ്ടു തന്നെ കെ. എം. സി. സി. പ്രവര്‍ത്തകര്‍ നാല്‍പ്പതാം ദേശീയ ദിനം വലിയ ആഘോഷ മാക്കി മാറ്റാന്‍ വൈവിധ്യ മാര്‍ന്ന പരിപാടി കള്‍ക്കാണ് രൂപം നല്‍കി യിട്ടുള്ളത്.
യു. എ. ഇ. യുടെ കഴിഞ്ഞ നാല്പത് വര്‍ഷ ത്തെ വിസ്മയ കരവും ലോകത്തിന് മാതൃകാ പരവു മായ ചരിത്ര ത്തിലേക്ക് നയിക്കുന്ന നൂറു കണക്കിന് ഫോട്ടോ കള്‍ അണി നിരത്തി ക്കൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനം ഇന്തോ അറബ് ബന്ധ ത്തിന്‍റെ പിന്നാമ്പുറ ങ്ങളിലേക്കും സുശക്ത മായ വര്‍ത്തമാന കാലഘട്ട ത്തിലേക്കും ചിന്തയെ നയിക്കുന്ന ഇന്ത്യ യിലെയും ഗള്‍ഫ് രാജ്യ ങ്ങളിലെയും പൗര പ്രമുഖരും നേതാക്കളും സംബന്ധിക്കുന്ന ഇന്തോ – അറബ് സാംസ്‌കാരിക സമ്മേളനം, പൊതു സമ്മേളനം, കലാ പരിപാടി കള്‍ തുടങ്ങിയവ ആഘോഷ ത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടി യുടെ നടത്തി പ്പിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. സുധീര്‍കുമാര്‍ ഷെട്ടി, ഇ. പി. മൂസഹാജി, പി. ബാവ ഹാജി, അബ്ദുല്‍കരീം ഹാജി, മമ്മി ക്കുട്ടി മുസ്‌ല്യാര്‍ (രക്ഷാധികാരികള്‍), എന്‍. കുഞ്ഞിപ്പ (ചെയര്‍മാന്‍), എം. പി. എം. റഷീദ്, മൊയ്തു എടയൂര്‍, കരപ്പാത്ത് ഉസ്മാന്‍, അബ്ദുല്ല ഫാറൂഖി, മൊയ്തുഹാജി കടന്നപ്പള്ളി, വി. കെ. മുഹമ്മദ് ഷാഫി (വൈസ് ചെയര്‍മാന്‍), ഷറഫുദ്ദീന്‍ മംഗലാട് (ജന. കണ്‍.), അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍, ശുക്കൂറലി കല്ലിങ്ങല്‍, സി. എച്ച്. ജഅഫര്‍ തങ്ങള്‍, സഅദ് കണ്ണപുരം (ജോ. കണ്‍) എന്നിവരാണ് ഭാരവാഹി കള്‍.
യോഗത്തില്‍ എന്‍. കുഞ്ഞിപ്പ അദ്ധ്യക്ഷത വഹിച്ചു. അബാസ് മൗലവി, സി. എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, കെ. കെ. ഹംസക്കുട്ടി, എ. പി. ഉമ്മര്‍ തളിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ശറഫുദ്ദീന്‍ മംഗലാട് സ്വാഗതവും അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കെ.എം.സി.സി.