
അബുദാബി : കല അബുദാബി വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘കൈപ്പുണ്യം’ പാചക മത്സര ത്തില്‍ ഏഴുപേര്‍ പാചക റാണി മാരായി.
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, പായസം വിഭാഗ ത്തിലാണ് രുചിക്കൂട്ടു കളുടെ വൈവിധ്യ മൊരുക്കി അബുദാബി യിലെ വീട്ടമ്മമാര്‍ രുചി മത്സരം ഒരുക്കിയത്.
വെജിറ്റേറിയന്‍ വിഭാഗത്തില്‍ തങ്കം മുകുന്ദന് ഒന്നാം സ്ഥാനവും സീനാ അമര്‍ സിംഗ് രണ്ടാം സ്ഥാനവും ഫൗസിയ സിദ്ദിഖ് മൂന്നാം സ്ഥാനവും നേടി. നോണ്‍ വെജിറ്റേറിയന്‍ വിഭാഗ ത്തില്‍ ഗീതാ സുബ്രഹ്മണ്യ നാണ് മികച്ച പാചക ക്കാരിയായത്. തഫ്സീജ രണ്ടാം സ്ഥാനവും ജബീന ഷൗക്കത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച പായസം ഉണ്ടാക്കിയ സ്വപ്ന സുന്ദരം ആണ് പായസ വിഭാഗ ത്തില്‍ കൈപ്പുണ്യം തെളിയിച്ചത്.
വ്യത്യസ്തമായ ശൈലിയും രുചി വൈവിധ്യവും ആകര്‍ഷക മായ പ്രദര്‍ശനവും പാചക മത്സരത്തെ വര്‍ണാഭമാക്കി. കല വനിതാ വിഭാഗം കണ്‍വീനര്‍ ജയന്തി ജയനും ജോയിന്റ് കണ്‍വീനര്‍ സായിദാ മെഹബൂബും ‘കൈപ്പുണ്യ’ത്തിന് നേതൃത്വം നല്കി.
ദുബായ് മെട്രോ പൊളിറ്റന്‍ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ജോസ് ആലപ്പാടന്‍, അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബിലെ പാചക വിദഗ്ധന്‍ വര്‍ഗീസ് എന്നിവരാണ് മത്സര ത്തിന് വിധി കര്‍ത്താക്കളായത്.


അബുദാബി : കല അബുദാബിയും ബ്ലാക്ക് & വൈറ്റ് കല്ലൂരാവി ക്ലബ്ബും സംയുക്ത മായി മലയാളി സമാജ ത്തില്‍ ഇന്റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ വിവിധ നഗര ങ്ങളില്‍ നിന്നുള്ള ഇരുപതോളം ടീമുകള്‍ ഏറ്റുമുട്ടും. നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നോക്കൗട്ട് അടിസ്ഥാന ത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് രാത്രി 9 ന് സമാപിക്കും. 






















