ദുബായ് : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ ത്തിനും പാലക്കാട് പാര്‍ത്ഥ സാരഥീ ക്ഷേത്രോത്സവ ത്തോട് അനുബന്ധിച്ചും നടക്കുന്ന ചെമ്പൈ സംഗീതോത്സവ ത്തിനു പിറകെ ദൈര്‍ഘ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും മൂന്നാമത്തേതാണ് എന്ന് വിശേഷി പ്പിക്കാവുന്നതാണ് ദല സംഗീതോത്സവം എന്ന് സംഗീത വിദ്വാന്‍ കെ. ജി. ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.
ദല സംഗീതോത്സവം കര്‍ണാട്ടിക് സംഗീത സരണി യിലെ പുത്തന്‍ തലമുറയ്ക്ക് പ്രചോദനം ആവുമെന്നും അദ്ദേഹം പറഞ്ഞു.
ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സംഗീതോത്സവം ഇന്ത്യന്‍ കോണ്‍സല്‍ എ. പി. സിംഗ് ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. കെ. കുമാര്‍, റാഫി ബി. ഫെറി, സുനില്‍കുമാര്‍ എന്നിവര്‍ കെ. ജി. ജയന്‍, ശങ്കരന്‍ നമ്പൂതിരി, നെടുമങ്ങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാട അണിയിച്ചു.
കലാരത്‌നം കെ. ജി. ജയന്‍, യുവകലാ ഭാരതി ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്, കവിയും കര്‍ണാടക സംഗീത രചയിതാവു മായ തൃപ്പൂണിത്തുറ പൂര്‍ണത്രയീ ജയപ്രകാശ്, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി വിജയ മോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, തെന്നിന്ത്യ യിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍, തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്രമോഹന്‍ എന്നിവരടക്കം ദക്ഷിണേന്ത്യ യിലെയും യു. എ. ഇ. യിലെയും പ്രമുഖ സംഗീത പ്രതിഭകള്‍ പങ്കെടുത്ത സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാ ലാപനം നടന്നു.
യു. എ. ഇ. യിലെ സംഗീത പ്രേമികളില്‍ നിന്ന് പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.
– അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്