
ദോഹ : ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി ഈണം ദോഹ അവതരിപ്പിക്കുന്ന ക്യുബിറ്റ്സ് ഇവന്റ്സ് “ഈണനിലാവ് 2011” സെപ്റ്റംബര്‍ 1 രാത്രി 7:30ന് ഖത്തറിലെ മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഈ സംഗീത നിശയില്‍ കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, അന്ഷാദ് കര്‍വ, ജിനി ഫ്രാന്‍സിസ്, അനഘാ രാജഗോപാല്‍, നിധി രാധാകൃഷ്ണന്‍, ജിംസി ഖാലിദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കൂടാതെ ഫര്‍സീന ഖാലിദും സംഘവും അവതരിപ്പിക്കുന്ന ഒപ്പനയും ഉണ്ടായിരിക്കുന്നതാണ്.
“ഈണം ദോഹ” സംഗീതത്തിലൂടെ സൌഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട് വന്ന ഒരു സംഘടനയാണ്. നിരവധി ഗായികാ ഗായകന്മാരെ ദോഹയ്ക്ക് പരിചയപ്പെടുത്തുകയും വളര്‍ത്തിക്കൊണ്ട് വരികയും ചെയ്ത ഈ സംഘടന 5 വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട് – ദോഹ – ഖത്തര്‍