ദുബായ് : ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി യുടെ കാരുണ്യം ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് സെല്‍ 2011 ല്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം കഷ്ടത അനുഭവിക്കുന്ന വര്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനം ശക്തമാക്കുവാന്‍ കമ്മിറ്റി യുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ഇതിനു പുറമെ വിവാഹം, തൊഴില്‍ ഉപകരണങ്ങള്‍ വിതരണം, വീട് നിര്‍മാണം, വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയും നല്‍കും. റമദാന്‍ അവസാന വാര ത്തില്‍ കാസര്‍കോടു വെച്ച് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന മുസ്‌ലിംലീഗ്, കെ. എം. സി. സി., മറ്റു പോഷക സംഘടന കളുടെ മണ്ഡലം, ജില്ലാ, സംസ്ഥാന കേന്ദ്ര നേതാക്കളെയും ജന പ്രതിനിധി കളെയും പങ്കെടുപ്പിച്ചു കൊണ്ട് സഹായം വിതരണം ചെയ്യും.
ശിഹാബ് തങ്ങള്‍ തൊഴില്‍ദാന സമാശ്വാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തി മണ്ഡല ത്തിലെ കാസര്‍കോട് മുനിസിപ്പാലിറ്റി യില്‍ നിന്നും മൊഗ്രാല്‍പുത്തൂര്‍, ബദിയടുക്ക, ചെങ്കള, മധൂര്‍, കുമ്പടാജെ, ബെള്ളൂര്‍, കാറഡുക്ക പഞ്ചായത്തു കളില്‍ നിന്നും തിരഞ്ഞെടുക്ക പ്പെട്ട 9 പേര്‍ക്ക് ഓട്ടോ റിക്ഷകള്‍ നല്കിയിരുന്നു.
മണ്ഡലം പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. സംസ്ഥാന ട്രഷറര്‍ എം. സി. ഹുസൈനാര്‍ ഹാജി എടച്ചകൈ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും സെക്രട്ടറി റഹീം ചെങ്കള നന്ദിയും പറഞ്ഞു. കാരുണ്യം ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് സെല്ലുമായി സഹകരിക്കുവാന്‍ താല്‍പര്യ മുള്ളവര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹി കളുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 67 43 258, 050 588 19 86, 050 57 47 636 എന്നീ നമ്പറുകളില്‍ വിളിക്കുക.