അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി ഒരുക്കിയ ‘ഖയാല്‍’ എന്ന ഗസല്‍ സംഗീത പരിപാടി വന്‍ ജന പങ്കാളിത്തം കൊണ്ടും ആലാപന മാധുര്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. യൂനുസ് ബാവ, അബ്ദുല്‍ റസാഖ് എന്നീ യുവ ഗായകര്‍ ആയിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.
തുടക്കം മുതല്‍ ഒടുക്കം വരെ പരിപാടി ആസ്വദിച്ച സംഗീത പ്രേമി കളുടെ ആവേശവും ഇടപെടലുകളും ഗസല്‍ സംഗീത ത്തിന് അബുദാബി യില്‍ ഏറെ ആരാധകര്‍ ഉണ്ടെന്നു വ്യക്തമാക്കി.
അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷി ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച ഖയാല്‍, അദ്ദേഹ ത്തിന്‍റെ പ്രശസ്ത മായ ഗാനം ‘മിലേ സുര്‍ മേരാ തുമാരാ…’ അവതരിപ്പിച്ച പ്പോള്‍ കാണികളും കൂടെ ചേര്‍ന്ന് പാടിയത് വ്യത്യസ്തമായ അനുഭവമായി.
പ്രശസ്തമായ ഹിന്ദി ഗസലു കളോടൊപ്പം, മലയാള ഗസല്‍ ഗാന ശാഖ യ്ക്ക് അമൂല്യ മായ സംഭാവന കള്‍ നല്‍കിയ ഉമ്പായി, ഷഹബാസ് അമന്‍ എന്നിവ രുടെ ഗസല്‍ ഗീതങ്ങളും ഖയാലില്‍ അവതരിപ്പിച്ചു. മുജീബ് റഹ്മാന്‍, സലീല്‍ മലപ്പുറവും സംഘവും കൈകാര്യം ചെയ്തിരുന്ന വാദ്യ സംഗീതം ഖയാല്‍ ഗസല്‍ സന്ധ്യയെ കൂടുതല്‍ ആകര്‍ഷക മാക്കി.
മലയാള ത്തിലെ എക്കാല ത്തെയും മികച്ച ഗാന ങ്ങളായ പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍…, ഒരു പുഷ്പം മാത്രമെന്‍…, താമസമെന്തേ വരുവാന്‍…, എന്നീ ഗാനങ്ങള്‍ കാണികള്‍ ഏറ്റെടുത്തു. സംഗീത ലോകത്തെ അമരന്‍മാരായ ബാബുരാജ്, പി. ഭാസ്‌കരന്‍ എന്നിവര്‍ക്കുള്ള അര്‍പ്പണം ആയിരുന്നു ഈ ഗാനങ്ങള്‍.
കെ. എസ്. സി. വൈസ് പ്രസിഡന്‍റ് ബാബു വടകര, ഖയാല്‍ ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി അബുദാബി പ്രസിഡന്‍റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സുനീര്‍ സ്വാഗത വും കലാവിഭാഗം സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.