ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം തകര്‍ത്ത ശ്രീലങ്കയില്‍ 100 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ത്യ പ്രഖ്യാപിച്ചു. മനുഷ്യ വിഭവ ശേഷി വികസനത്തില്‍ ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്ന് തമിഴ് മേഖലകളില്‍ സന്ദര്‍ശനം നടത്തവെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ഗള്ളി മുതല്‍ ഇന്ദുരുവ വരെയുള്ള 50 കിലോമീറ്റര്‍ റെയില്‍ പാത ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് എസ്. എം. കൃഷ്ണ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളിലാണ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിദ്യാഭ്യാസം