കൊൽക്കത്ത : ടാറ്റയുടെ നാനോ കാർ ഫാക്ടറിക്കായി ഏറ്റടുത്ത 400 ഏക്കർ ഭൂമി കർഷകർക്ക് തിരികെ നൽകുക തന്നെ ചെയ്യും എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കർഷകരെ ആശ്വസിപ്പിച്ചു.
“വാക്ക് പാലിക്കാത്തത് കുറ്റമാണ് എന്നാണ് എന്റെ വിശ്വാസം. നിങ്ങൾക്ക് ഭൂമി തിരികെ നൽകും എന്ന് ഞാൻ വാക്ക് നൽകിയതാണ്. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് അത് വൈകുന്നത്. എന്നാൽ നിങ്ങളുടെ ഭൂമി നിങ്ങൾക്ക് തിരികെ ലഭിക്കുക തന്നെ ചെയ്യും” – ഒരു റാലിയെ അഭിസംബോധന ചെയ്ത് മമത വ്യക്തമാക്കി.
ടാറ്റയ്ക്ക് കാർ നിർമ്മാണശാല സ്ഥാപിക്കാനായി ഇടതു പക്ഷ സർക്കാർ ഒഴിപ്പിച്ചെടുത്ത സ്ഥലത്തിൽ 400 ഏക്കർ തിരികെ കർഷകർക്ക് നൽകും എന്നായിരുന്നു മമതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മമതയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ടാറ്റ തങ്ങളുടെ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശം