ന്യൂഡല്‍ഹി : യാത്രക്കാരുടെ ബാഗുകളില്‍ നിന്നും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരെ പോലീസ് പിടികൂടി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ കേന്ദ്ര വ്യവസായ സുരക്ഷാ സേന പിടി കൂടിയത്. ദീപക്, അഭിമന്യു എന്നീ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരാണ് പിടിയില്‍ ആയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു ലാപ്ടോപ്പ്, മൂന്നു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, വിമാനം
ഉദ്യോഗസ്ഥരുടെ പിടിച്ചു പറിയുടെ ഇരകളാണ ഗള്ഫുകാര്. കേരളത്തിലും നടപടി കര്‍ശനമാക്കണം.