ബംഗ്ലൂര്‍: കര്‍ണാടക വിദ്യാഭ്യാസമന്ത്രി വി. എസ്. ആചാര്യ പൊതുപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞ് വീണു മരിച്ചു. 71 വയസായിരുന്നു. ബാഗ്ലൂര്‍ സര്‍ക്കാര്‍ സയന്‍സ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. സദാനന്ദഗൌഡ അധികാര മേറ്റപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി. എം. ബി. ബി. എസ് ഡോക്ടറായിരുന്ന ആചാര്യ 1983 ലാണ് കര്‍ണാടക നിയമസഭയില്‍ ആദ്യമായി വിജയിച്ചെത്തുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ചരമം