ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി വാഹനത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അമ്പത് വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായതെന്നാണ് സൂചന. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ഫെബ്രുവരി 13 നു ഉച്ചക്ക് 3.15 നു നടന്ന സ്ഫോടനത്തില്‍ ഇസ്രായേലി എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഷോവ (42)യടക്കം നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, ദുരന്തം, രാജ്യരക്ഷ