മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴാണെന്ന് ആരും പറഞ്ഞുതരേണ്ടെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. വിമര്‍ശകരല്ല തന്നെ ഇന്ത്യന്‍ ടീമിലെടുത്തതെന്നും സച്ചിന് പറഞ്ഞു. പതിനാറാം വയസ്സില്‍ ക്രിക്കറ്റ് മത്സരം കളിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായിരുന്ന അതേ ആവേശം തന്നെയാണ് ഇപ്പോഴും കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ഉള്ളത്. അതിനാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴെന്ന് ആരും പറഞ്ഞുതരേണ്ട കാര്യമില്ല അക്കാര്യം എനിക്ക് അറിയാം. ക്രിക്കറ്റില്‍ ഇനി ഒന്നും തെളിയിക്കാനില്ല. എന്റെ റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരം തന്നെ മറികടക്കണമെന്നാണ് ആഗ്രഹമെന്നു സച്ചിന് പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ക്രിക്കറ്റ്