ന്യൂഡല്‍ഹി: ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക, കേന്ദ്ര സര്‍ക്കാറിന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന മുന്നറിയിപ്പോടെ ഹസാരെ വീണ്ടും തുടങ്ങിയ ഉപവാസ സമരത്തിനിടെ യാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പറഞ്ഞത്. ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ 2014ല്‍ ഭരണം വിടുകയോ ചെയ്യണമെന്ന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്‍െറ ഉദ്ദേശ്യ ശുദ്ധി വ്യക്തമല്ലെന്നും അതുകൊണ്ടാണ് ലോക്പാല്‍ ബില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ കൊല്ലപ്പെട്ട ഐ. പി. എസ് ഓഫിസര്‍ നരേന്ദ്ര കുമാര്‍ യാദവിന് നീതി ലഭ്യമാക്കണമെന്നും അഴിമതിക്കെതിരെ പൊരുതുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നുമാണ് ഉപവാസ സമരത്തിന്റെ മറ്റൊരു ആവശ്യം. ഇത്തരത്തില്‍ കൊല്ലപെട്ട ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍